വന്ദനമേശു ദേവാ – Vandanam Yeshu Deva

Faith Score0
Faith Score0

വന്ദനമേശു ദേവാ – Vandanam Yeshu Deva

വന്ദനമേശു ദേവാ!
വന്ദനം ജീവനാഥാ!
വന്ദനം മന്നിടത്തിൽ
വന്ന ദയാപരനേ!

1. തങ്കനിണത്തിൽ പാപ
പങ്കം കഴുകിയെന്റെ
സങ്കടം തീർത്തവനേ
നിൻകഴൽ കുമ്പിടുന്നേൻ

2. നീചനാമെൻ പേർക്കായി
നിന്ദകളേറ്റ ദേവാ!
നിസ്തുല കൃപാനിധേ,
നിൻ സ്നേഹം നിസ്സീമമേ!

3. ക്രൂര വേദനയേറ്റു
ക്രൂശിൽ മരിച്ചുയിർത്തു
ഘോര മരണഭയം
തീരെ തകർത്തവനേ!

4. നിന്ദ്യ സാത്താന്യ നുക
ബന്ധിതരായവർക്കു
നിത്യസ്വാതന്ത്ര്യം നാഥാ!
നീ വിളംബരം ചെയ്തു

5. പാപിയെത്തേടി വന്ന
പാവനരൂപാ ദേവാ!
പാദം പണിയുമെന്നെ
പാലനം ചെയ്ക നാഥാ!

Vandanam Yeshu Deva song lyrics in english

Vandhanaameshu Dhevaa! Vandanam Jeeva Naadhaa!
Vandhanam Mannidathil, Vanna Dayaa Paranae!

1) Thanka Ninathil Paaba, Pangam Kazhukiyente
Sangadam Theerthavanae, Nin Kazhal Kumbidunnaen

2) Neejanaamen Paerkkaayi, Nindakalaetta Naathaa!
Nisthulya Krupaa Nidhae!, Nin Snaeham Nisseemamai!

3) Kroora Vedhanayaettu, Krooshil Marichuyirthu
Ghora Marana Bhayam, Theerae Thakarthavanae!

4) Nindya Saathaanya Nuka, Bendhidhar Aayavarkku
Nithya Swaathanthryam Naadhaa!, Nee Vilambharam Cheythu.

5) Paapiye Thaedi Vanna, Paavana Roopaa Dhevaa
Paadham Paniyumennae Paalanam Cheyka Naadhaa!-

We will be happy to hear your thoughts

      Leave a reply

      About Us

      Part of the Christianmedias organization, we are dedicated to sharing worship music to inspire prayer and devotion worldwide.

      World Tamil Christians - The Ultimate Collection of Christian Song Lyrics
      Logo