![tamil christian songs lyrics](https://www.worldtamilchristians.com/wp-content/uploads/2023/11/tamil-christian-songs-lyrics-150x150.png)
എല്ലാറ്റിനും സ്തോത്രം ചെയ്തീടാം – allattinum sthothram cheytheedaam
എല്ലാറ്റിനും സ്തോത്രം ചെയ്തീടാം – allattinum sthothram cheytheedaam
എല്ലാറ്റിനും സ്തോത്രം ചെയ്തീടാം
കർത്തൻ തരുന്ന ഓരോന്നിനും (2)
തന്നെ സ്നേഹിക്കുന്നോർക്കൊരുക്കിടും
എത്ര വലിയത് വർണ്ണിച്ചിടാമോ (2)
എന്നുള്ളം കർത്താവിനെ
എല്ലാറ്റിനും സ്തുതിച്ചിടും (2)
ഹല്ലേലുയ ഹല്ലേലുയ
ആമേൻ ഹല്ലേലുയ (2)
ഓരോന്നോരോന്നായ് ദൈവമെനിക്കായ്
തന്നതോ വർണ്ണിച്ചിടാൻ വാക്കുകൾ പോരാ (2)
ചോദിച്ചതൊക്കെയും ഉപരി നൽകി
ജീവകാലം ഞാനങ്ങേ വാഴ്ത്തിപാടിടും (2)
(എന്നുള്ളം )
കഷ്ട്ടങ്ങൾ പ്രശ്നമല്ല നന്മ്മയ്ക്കായി
ആനേരവും കർത്തനെ സ്തുതിക്കും (2)
എന്നെ സൃഷ്ട്ടിച്ച ദൈവം എന്തു തന്നാലും
സന്തോഷത്തോടതു ഞാൻ സ്വികരിക്കുമെ 2
(എന്നുള്ളം )