![tamil christian songs lyrics](https://www.worldtamilchristians.com/wp-content/uploads/2023/11/tamil-christian-songs-lyrics-150x150.png)
പെസഹാ രാത്രി – pessaha Rathri
പെസഹാ രാത്രി – pessaha Rathri
പെസഹാ രാത്രീ
(lyrics: മാത്യു ജോസഫ് കരോട്ട്)
രാത്രീ.. ഇതു പെസഹാ രാത്രീ…..
ഈ രാത്രീ പെസഹാ രാത്രീ… (2)
മാനവ പാപത്തിൻ പരിഹാരമാകുവാൻ
കുഞ്ഞാടൊരുങ്ങുന്ന രാത്രീ (2)
രാത്രീ.. ഇതു പെസഹാ രാത്രീ..
ഈ രാത്രീ പെസഹാ രാ ത്രീ … (2)
ആ…. ആ… അ…. ആ…….
സ്വർഗ്ഗീയ സ്നേഹം മർത്ത്യന്റെ
പാദങ്ങൾ
പരിശുദ്ധമാക്കിയ രാത്രീ (2)
ജീവന്റെയപ്പമായ് മുറിയുന്ന നിൻ സ്നേഹം
മർത്ത്യർക്കു പങ്കിട്ട രാത്രീ.. – 2
രാത്രീ.. ഇതു പെസഹാ രാത്രീ..
ഈ രാത്രീ പെസഹാ രാ ത്രീ … (2)
നാണയം ദൈവത്തിൻ വിലയായ് മാറിയ
അഭിശപ്തനിമിഷത്തിൻ രാത്രീ… (2)
ഗത് സേമനിയിലെ മാമരങ്ങൾ പോലും
കണ്ണടയ്ക്കാത്തൊരു രാത്രീ…. – 2
രാത്രീ.. ഇതു പെസഹാ രാത്രീ..
ഈ രാത്രീ പെസഹാ രാത്രീ … (2)
ആ.. ആ..ആ..
ചുംബന സ്നേഹത്താൽ ഉറ്റവൻ നിന്നെ
ഒറ്റിക്കൊടുത്തതാം രാത്രീ… (2)
വാളല്ല മർത്ത്യർക്കു രക്ഷയെന്നോതി
ചെവി തൊട്ടു സുഖമാക്കും രാത്രീ.. – 2
രാത്രീ.. ഇതു പെസഹാ രാത്രീ..
ഈ രാത്രീ പെസഹാ രാ ത്രീ … (2)
ശീമോന്റെ വാക്കുകൾ പൂർത്തിയാകാനായ്
പൂങ്കോഴി കാത്തോർക്കും രാത്രീ… (2)
തൻ പ്രിയനവനുടെ ദൈന്യമാം കണ്ണുകൾ
ഉള്ളം തകർത്തൊരാ രാത്രീ.. – 2
രാത്രീ.. ഇതു പെസഹാ രാത്രീ..
ഈ രാത്രീ പെസഹാ രാ ത്രീ … (2)