Akasha Bhoothalangal – ആകാശഭൂതലങ്ങളാന്ദമോടെചേർന്നു
Akasha Bhoothalangal – ആകാശഭൂതലങ്ങളാന്ദമോടെചേർന്നു
ആകാശഭൂതലങ്ങളാന്ദമോടെചേർന്നു പാടുന്ന പുണ്യരാവിതാ…
രാജാധിരാജനീശനേറ്റം നിസ്സാരനായ കുഞ്ഞായ് പിറന്നരാവിതാ…
മണ്ണിലും വീണ്ണിലും ഉന്നതൻനൃപൻ…
വാനവും ഭൂമിയും തീർത്ത പാലകൻ…
കന്യകാസൂനുവായ് കാലികൾ മേവിടും..
ഗോശാല തന്നിൽ ജാതനായിതാ…
തെന്നലും താരവും
മാലാഖവൃന്ദവും..
നാഥനെ വാഴ്ത്തുവാൻ അണിനിരന്നിതാ…..
കോറസ്
ജനപദങ്ങളെ ഉണർന്നുപാടിടാം…
അജഗണങ്ങളെ സ്തുതിച്ചു വാഴ്ത്തിടാം..
ഇമ്മാനുവേലിന്റെ പൊൻമേനി പുൽകിടുന്ന..
പൂങ്കാറ്റിനോടുചേർന്നു നൃത്തമാടിടാം….
അനുപല്ലവി
ഇരുളുമൂടി അഴലിലാഴ്ന്ന ഭൂവനവീഥിയിൽ…
വിൺപ്രകാശമേകിടുന്ന ദിവ്യരക്ഷകൻ..
കരളുനീറിമിഴിനിറഞ്ഞ ജീവിതങ്ങളിൽ…
അലിവിയന്നുകരുണ തൂകിടുന്ന പാലകൻ…
സ്വർഗ്ഗംവെടിഞ്ഞു മന്നിൽ പുൽക്കുട്ടിൽവന്നണഞ്ഞു
ബെത്ലഹേം നഗരിയിൽ ഗോശാലയിൽ…
ചരണം
കനകകാന്തിതൂകിടുന്ന ദൈവപുത്രനെ…
കൺനിറഞ്ഞുകണ്ടുമുന്നിൽകാഴ്ച്ചയേകുവാൻ..
മന്നവർഅണഞ്ഞിടുന്ന പാത കാട്ടുവാൻ..
ദിവ്യതാരകം തെളിഞ്ഞു നീലവാനിലായ്…
സ്വർഗ്ഗംകനിഞ്ഞുമന്നിൽ
പുൽക്കൂടൂപൊന്നണിഞ്ഞു..
ബെത്ലഹേം നഗരിയിൽ
ഗോശാലയിൽ.