Ninte Rajyam Varename – നിൻ്റെ രാജ്യം വരേണമേ
Shop Now: Bible, songs & etc
Ninte Rajyam Varename – നിൻ്റെ രാജ്യം വരേണമേ
മത്തായി 6 അധികരിച്ചു കൊണ്ടുള്ള ഒരു പ്രാർത്ഥന
പല്ലവി
====
നിൻ്റെ രാജ്യം വരേണമേ
നിൻഹിതം നടപ്പാവണേ
നിൻ്റെ നാമം വിശുദ്ധമാകണേ
സ്വർഗ്ഗമായ് മണ്ണുമാറണേ
നിൻ്റെ പ്രാർത്ഥന ചെയ്യുമെൻ്റയീ –
ജന്മം പാവനമാകണേ
അനുപല്ലവി
========
അന്നമേകി നീ കാക്കണേ
അല്ലലില്ലാതെ നോക്കണേ
വ്യർത്ഥവാക്കുകളോതിടാതെ ഞാൻ
സത്യമാംമൊഴി തൂകണേ
നിത്യമായ് നിൻ്റെ പ്രാർത്ഥനാ വചം
ദുഖ സാന്ത്വനമേകണേ
ചരണം
======
ഉണ്മയാലുള്ളം തീർക്കണേ
ചിന്മയാനന്ദമേകണേ
അന്യരോടു ക്ഷമിക്കുവാനുള്ള
നന്മയെന്നിൽ നിറയ്ക്കണേ
കണ്ണുകൾ വിളക്കായി മെയ്യിനു
വെണ്മ ചാർത്തി വിളങ്ങണേ