Mahathwam En Yeshuvinu – മഹത്ത്വം എന്നേശുവിനു
Shop Now: Bible, songs & etc
Mahathwam En Yeshuvinu – മഹത്ത്വം എന്നേശുവിനു
മഹത്ത്വം എന്നേശുവിനു
സ്തോത്രത്തിനും യോഗ്യനെന്നും
ആരാധ്യനാം എൻ യേശുനാഥൻ
സർവ സ്തുതികൾക്കും യോഗ്യനെന്നും ..
ആദ്യനും അന്ത്യനും യേശുമാത്രം
ഉന്നതനാം എൻ നല്ല നാഥൻ
ചതഞ്ഞ ഓട ഒടിക്കുകില്ല
പുകയുന്ന തിരിയേ കെടുത്തുകില്ല
വെള്ളത്തിൽ കൂടി നീ കടന്നിടിലും
വെള്ളം നിൻ മീതെ കവിയുകില്ല
വാഗ്ദത്തം ചെയ്തവൻ വിശ്വസ്തനാം
വാക്കു പറഞ്ഞാൽ മാറുകയില്ല
യിസ്രായേലിൻ പരിശുദ്ധൻ
ഇന്നും എന്നും അനന്യനാം
പരിശുദ്ധ ദേവൻ വീരൻവൻ
എന്നും കരുണയുള്ളനാഥൻ
പർവ്വതം മാറും കുന്നുകൾ നീങ്ങും
കർത്തെൻ ദയയോ മാറുകയില്ല
തള്ളപെട്ടു നീ പോയെന്നാലും
താങ്ങുന്ന നാഥൻ നിൻ കൂടെയുണ്ട്
മാറോടു ചേർത്തെന്നെ താലോലിക്കും
തോളിലെടുത്തെന്നേ ചേർത്തണയ്ക്കും
തള്ളിയ കല്ലിനെ മൂലക്കല്ല്ലാക്കിയ
എന്നേശു നാഥൻറെ കരവിരുത്