ബെതലഹേം നാട്ടിൽ – Bethlehem Nattil

Faith Score0
Faith Score0

ബെതലഹേം നാട്ടിൽ – Bethlehem Nattil Malayalam Christmas song lyrics, written tune and sung by Eapen Alexander , Fr.Vipin Kurisuthara CMI , Fr.Vinil Kurisuthara CMF, Midhu Vincent/ Salini Mathew

ബെതലഹേം നാട്ടിൽ ആ തിരുനാളിൽ
ആകാശമാകെ പൊൻതാരം പ്രഭ ചൊരിഞ്ഞു
ലോകരക്ഷകൻ ദൈവത്തിൻ പുത്രൻ
യേശുനാഥൻ ഈ മണ്ണിൽ പിറന്നുവല്ലോ
വാനിലെങ്ങും ശുഭഗീതം മുഴങ്ങിയല്ലോ

സ്വർഗ്ഗീയ രാത്രി ആനന്ദരാത്രി
സ്വർലോകർക്കിന്നിതു പുണ്യരാത്രി
ആഘോഷരാത്രി ഉല്ലാസരാത്രി
മാനവർക്കിന്നിതു ക്രിസ്തുമസ് രാത്രി

രാജാധിരാജനെ കണ്ടു വണങ്ങുവാൻ
മന്നവരോരോന്നായി പുൽകുട്ടിൽ ആഗതരായി
ഇരുളാഴ്ന്ന ലോകത്തിൽ ഉദിച്ചോരു താരമായി
നവജന്മം നൽകും രക്ഷകനാണിവൻ
പൊൻതാരകം വിളക്കായി തെളിയുമീരാവിൽ
ക്രിസ്തുമസിൻ സന്തോഷം പാടീടാം നമുക്കെന്നും
മരിയസുതനായി ദൈവ മകനായി
ഇടയരോടൊത്തായി ജയ ഗീതം പാടീടും ഞാൻ
മാലാഖമാരൊത്തു പാടീടാം ഹല്ലേലൂയാ ഹല്ലേലുയ(2)

വാഗ്ദത്ത നാട്ടിൽ വചന നിവൃത്തിയായ്
ദേവാധിദേവൻ പിറന്നു വീണീ മണ്ണിൽ
മോക്ഷം നൽകുവാൻ ശാന്തി പകരുവാൻ
മിശിഹാ നാഥൻ നമ്മോടു കൂടെയുണ്ട്
വ്യസനങ്ങൾ അകലുന്നു സ്നേഹം നിറയുന്നു
തിരുപ്പിറവി ഗീതങ്ങൾ പാടീടാം നമുക്കെന്നും
മരിയസുതനായി ദൈവ മകനായി
ഇടയരോടൊത്തായി ജയ ഗീതം പാടീടും ഞാൻ
മാലാഖമാരൊത്തു പാടീടാം ഹല്ലേലൂയാ ഹല്ലേലുയ(2)

Bethlehem Nattil Malayalam Christmas song lyrics in English

ബെതലഹേം നാട്ടിൽ song lyrics, Bethlehem Nattil lyrics, Malayalam Christmas song lyrics

Key Takeaways

  • The article features the lyrics of the Malayalam Christmas song ‘ബെതലഹേം നാട്ടിൽ – Bethlehem Nattil’.
  • It includes contributions from Eapen Alexander and other artists.
  • The song celebrates the birth of Jesus and emphasizes themes of joy and salvation.
  • It describes the heavenly aspects of Christmas night, inviting all to sing praises.
  • The article provides both the lyrics in Malayalam and mentions the English translation.

      About Us

      Part of the Christianmedias organization, we are dedicated to sharing worship music to inspire prayer and devotion worldwide.

      World Tamil Christians - The Ultimate Collection of Christian Song Lyrics
      Logo