![tamil christian songs lyrics](https://www.worldtamilchristians.com/wp-content/uploads/2023/11/tamil-christian-songs-lyrics-150x150.png)
Bhoovile Jeevitham – ഭൂവിലെ ജീവിതം ദൈവത്തിൻ
Bhoovile Jeevitham – ഭൂവിലെ ജീവിതം ദൈവത്തിൻ
ഭൂവിലെ ജീവിതം ദൈവത്തിൻ ദാനം….
ജീവനും ശ്വാസവും ദൈവത്തിൻ ദാനം….
മുമ്പെ നാഥാ നീ നടന്നീടണേ തവ
പാതേ നാഥാ ഞാൻ പിന്തുടരാം….(ഭൂവിലെ)
ഓരോരോ സന്ധ്യകൾ ഓർപ്പിക്കുന്നേ നാഥാ
ജീവിത സായാഹ്ന വേളകളെ…
നേടിയെടുത്തതും വെട്ടിപ്പിടിച്ചതും…..
ഏന്തിനെന്നോർത്തു ഞാൻ കേണിടാതെ….
കാണേണ്ടതിനെ ഞാൻ കണ്ടിടുവാൻ…
ഉള്ളിൽ തെളിയേണം നിൻ പൊൻ വെളിച്ചം..(2)
അന്ന വസ്ത്രാദികൾ വേണ്ടതെല്ലാം തന്ന
ഉന്നത ദൈവമേ സ്തോത്രം സ്തോത്രം
രോഗ ദുഃഖാദികൾ കീഴ്പെടുത്താതെന്നിൽ
ആരോഗ്യം തന്നല്ലോ നന്ദി നാഥാ
രാവിലെൻ കൂടെ ഇരിക്കേണമേ തിരു..
നാമമെൻ കോട്ടയായ്
തീരേണമേ(ഭൂവിലെ)
ഉന്നത ചിന്തയാൽ ഉള്ളം നിറയ്ക്കണേ
ഉത്തമ ഭക്തരായ് തീർന്നിടുവാൻ
മന്നിലെ മാലിന്യം ഏശാതെ എന്നും
വൻമതിലായെന്നെ കാത്തതിനും..
നന്ദി നന്ദി എന്നേശുപാരാ തവ
നാമമെൻ കോട്ടയായ് ഉള്ളതിനാൽ(2)(ഭൂവിലെ)