Thanka Chiraku Lyrics – തങ്കച്ചിറകെൻമേൽ വിരിച്ചു
Thanka Chiraku Lyrics – തങ്കച്ചിറകെൻമേൽ വിരിച്ചു
തങ്കച്ചിറകെൻമേൽ വിരിച്ചു
കൺമണി പോലെന്നെ കരുതി
ഉള്ളം കൈയ്യിൽ എന്നെ വഹിച്ചു
കാലിടറാതെന്നെ നടത്തി (2)
കൂടെനടന്നവർ കൂട്ടം പിരിഞ്ഞപ്പോൾ
ഓടിയെത്തി എന്റെ അരികെ
സങ്കട പാച്ചിലിൽ ലേശം ഒലിച്ചപ്പോൾ
തോളിലേറ്റി എന്നെ നടത്തി
ക്രിസ്തുവാം പാറമേൽ നിറുത്തി
ഉന്നത ഗോപുരമായി മാറ്റി (2)
1.തളർന്നോടിയാ എന്റെ കാലുകളിൽ
ബലമേകി നീ മാൻ പേടയെപോൽ
ആനന്ദത്തോടെ എന്നും നൃത്തം വെക്കും ഞാൻ
നിന്റെ പ്രവർത്തികളെ ഞാൻ വർണ്ണിക്കും
2.എന്റെ അധരം എന്റെ ഹൃദയം
എന്റെ ആത്മാവും നിന്നെ സ്തുതിക്കും
എന്റെ ഉള്ളം അങ്ങേമാത്രം ഉയർത്തും
നിന്റെ കരുതലിനെ ഞാൻ വർണ്ണിക്കും