അന്നൊരു നാൾ ബേതലഹേം – Annorunal Bethlahem Kalithozhuthil

Faith Score0
Faith Score0

അന്നൊരു നാൾ ബേതലഹേം – Annorunal Bethlahem Kalithozhuthil

അന്നൊരു നാൾ ബേതലഹേം കാലിത്തൊഴുത്തിൽ
രാജനായ് ഉണ്ണിയേശു ജാതനായ് ഭൂവിൽ
പൊന്നു മൂരു കുന്തിരിക്കം കാഴ്ചയുമായി
ദൂരെ നിന്നും വിദ്വാന്മാരവർ ആഗതരായി (2)

മിന്നി മിന്നി പ്രഭചൊരിയും താരകങ്ങൾ സാക്ഷി
മന്നിടത്തിൽ ജാതനായി രാജരാജനേശു (2)
ദൂതരവർ മോദമോടെ അദരവായ് പാടി..

വാഴ്ത്തിടാം വാഴ്ത്തിടാം രാജരാജനേശുവെ
വാഴ്ത്തിടാം വാഴ്ത്തിടാം മോദമോടീ രാത്രിയിൽ ( 2)
ദൂതരവർ മോദമോടെ ആദരവായ് പാടി…

കാലിതോട്ടിൽ ജാതൻനായൊരു രാജരാജനേ
അട്ടിടയർ കൂട്ടമായി താണ് വണങ്ങി
മോദമായവർ ശാന്തി ഗീതം പാടി വണങ്ങി
മന്നവനേ ആദരവായി താണ് വണങ്ങി

We will be happy to hear your thoughts

      Leave a reply

      About Us

      Part of the Christianmedias organization, we are dedicated to sharing worship music to inspire prayer and devotion worldwide.

      World Tamil Christians - The Ultimate Collection of Christian Song Lyrics
      Logo