മിന്നും താരം ചിമ്മി – Minnum Tharam Chimmi

Faith Score0
Faith Score0

മിന്നും താരം ചിമ്മി – Minnum Tharam Chimmi Malayalam Christmas Carol Song lyrics, Eden Musics Band

മിന്നും താരം ചിമ്മി ചിമ്മി
നീലാകാശ തേരിൽ വന്നു
കുഞ്ഞ് പൂവും തുള്ളി തുള്ളി
മഞ്ഞിൻ രാവിൽ വന്നു നിന്നു

സ്നേഹത്തിൻ പുൽക്കൂട്ടിൽ
മറിയത്തിൻ പൊൻമകനായി
രാജാധിരാജൻ വന്നു
കുഞ്ഞി പൈതലായി
ഉണ്ണിക്കൊരുമ്മ തരാൻ
തരാട്ടൊന്നു പാടിടാൻ
മാലാഖവൃന്ദങ്ങൾ നിന്നു
കാവലായി

CH ദിവ്യസ്നേഹം തന്നീടാൻ
യേശു മന്നിൽ വന്നല്ലോ
തൻ നെഞ്ചിൽ ചേർത്തല്ലോ
പൊൻ മുത്തം തന്നല്ലോ

അന്നൊരു രാവിൽ രക്ഷകൻ
ജാതനായി പുൽതൊഴുത്തിൽ
പാരിടത്തിൽ വന്നവൻ
ശാന്തി തൻ ദൂതുമായി (2)
പാതിരാനേരത്തായി
പാരിലെങ്ങും സന്തോഷം
കാതോരം കേൾക്കാനായി
സ്നേഹത്തിൻ സംഗീതം
ആമോദമോടൊന്നായി
പാടീടാം ഗീതികൾ
ലോകത്തിൻ രക്ഷകനായി

CH:ദിവ്യസ്നേഹം തന്നീടാൻ
യേശു മന്നിൽ വന്നല്ലോ
തൻ നെഞ്ചിൽ ചേർത്തല്ലോ
പൊൻ മുത്തം തന്നല്ലോ

താരകത്തിൻ പാതയിൽ
ജ്ഞാനികൾ വന്നീടുന്നു
ആട്ടിടയർ കേൾക്കുന്നു
സ്വര്‍ഗ്ഗീയ സന്ദേശങ്ങൾ (2)
അമ്മതൻ ചാരത്താം
ഉണ്ണിക്കൊരു സമ്മാനം
സ്വർഗത്തിൻ സൂനുവിനായി
നൽകീടാം പൊന്നുമ്മ ‎
കണ്ടു വണങ്ങീടം
കാഴ്ചകൾ ഏകീടാം
ലോകത്തിൻ രക്ഷകനായി

CH:ദിവ്യസ്നേഹം തന്നീടാൻ
യേശു മന്നിൽ വന്നല്ലോ
തൻ നെഞ്ചിൽ ചേർത്തല്ലോ
പൊൻ മുത്തം തന്നല്ലോ

മിന്നും താരം ചിമ്മി song lyrics, Minnum Tharam Chimmi song lyrics, Malaylam carol songs

Minnum Tharam Chimmi song lyrics in English

Lyrics: Anupa Ann Sam
Music : Fr Justin Kaliyaniyil CMI

Key Takeaways

  • The article features the lyrics of the Malayalam Christmas carol ‘മിന്നും താരചിമ്മി – Minnum Tharam Chimmi’.
  • The song celebrates themes of love, peace, and the arrival of Jesus.
  • The music is composed by Fr Justin Kaliyaniyil CMI, with lyrics by Anupa Ann Sam.
  • The carol reflects joy and hope during the Christmas season.
  • The song contains repeated phrases emphasizing divine love and the significance of Jesus’s arrival.

Estimated reading time: 2 minutes

      About Us

      Part of the Christianmedias organization, we are dedicated to sharing worship music to inspire prayer and devotion worldwide.

      World Tamil Christians - The Ultimate Collection of Christian Song Lyrics
      Logo