Poonkatte Parannu Vanne – Malayalam Christmas Song

Faith Score+1
Faith Score+1

Poonkatte Parannu Vanne – Malayalam Christmas Song

പൂങ്കാറ്റേ പറന്നു വന്നീ
പുൽകൂട്ടിൽ പരക്കു നീ
പൊന്നുണ്ണി പിറന്ന കൂട്ടിൽ
പൂക്കാലം നിറച്ചു താ

ഉന്നതത്തിൽ നിന്നു വന്ന ദൈവം നീ
ഇനി മന്നിൽ നിന്നും മന്നവർക്കു രക്ഷകനും
കണ്ണിൽ നിന്നും മായല്ലേ നീ കണ്മണിയെ
ഇനി മണ്ണിൽ നിന്നെ കൂടാതെനിക്കെന്തുള്ളു

പൂങ്കാറ്റേ പറന്നു വന്നീ
പുൽകൂട്ടിൽ പരക്കു നീ
പൊന്നുണ്ണി പിറന്ന കൂട്ടിൽ
പൂക്കാലം നിറച്ചു താ

വാനിൽ എന്തിനു താരം പാരിൽ
പിറന്ന സൂര്യനില്ലേ
വിണ്ണിൽ എന്തിനു ചന്ദ്രൻ മണ്ണിൽ നിറഞ്ഞ പൂനിലാവും
പുല്ല് കൂട്ടിൽ പിറന്നു വന്നൊരു വസന്തം അല്ലെ നീ
ഹാലേലൂ ഹാലേലൂയ ഹാലേലൂയ ഗ്ലോറിയ

ഉന്നതത്തിൽ നിന്നു വന്ന ദൈവം നീ
ഇനി മന്നിൽ നിന്നും മന്നവർക്കു രക്ഷകനും
കണ്ണിൽ നിന്നും മായല്ലേ നീ കണ്മണിയെ
ഇനി മണ്ണിൽ നിന്നെ കൂടാതെനിക്കെന്തുള്ളു

പൂങ്കാറ്റേ പറന്നു വന്നീ
പുൽകൂട്ടിൽ പരക്കു നീ
പൊന്നുണ്ണി പിറന്ന കൂട്ടിൽ
പൂക്കാലം നിറച്ചു താ

താഴെ എന്തിനു തേങ്ങൽ പാടി
തുടച്ചു മാറ്റും ദൈവം
ഉള്ളിൽ എന്തിനു വിങ്ങൽ എല്ലാം
മറന്നു പാടി വാഴ്ത്താം
പൊന്നു പോലെൻ നെഞ്ചിനുള്ളിൽ
കാത്തു വെച്ചിടാം
ഹാലേലൂ ഹാലേലൂയ ഹാലേലൂയ ഗ്ലോറിയ

We will be happy to hear your thoughts

      Leave a reply

      About Us

      Part of the Christianmedias organization, we are dedicated to sharing worship music to inspire prayer and devotion worldwide.

      World Tamil Christians - The Ultimate Collection of Christian Song Lyrics
      Logo