സ്നേഹമില്ലെങ്കിൽ ഞാൻ ആരുമല്ലാ – snehamillengil njaan aarumalla
സ്നേഹമില്ലെങ്കിൽ ഞാൻ ആരുമല്ലാ – snehamillengil njaan aarumalla
സ്നേഹമില്ലെങ്കിൽ ഞാൻ ആരുമല്ലാ
സ്നേഹമില്ലെങ്കിൽ ഞാൻ ഏതുമല്ലാ…….. 2
സ്നേഹസ്വരൂപനാം യേശുവിന്റെ ദിവ്യ
സ്നേഹത്തിനേതും ഞാൻ പാത്രമല്ലാ…….. 2 – – സ്നേഹ….
ഏതേതു ഭാഷകൾ ഓതിയാലും
എത്ര ധനം സുഖം നേടിയാലും …….2
ദേഹം ദഹിപ്പിപ്പാൻ ഏകിയാലും
സ്നേഹമില്ലെങ്കിൽ ഞാൻ എന്തുനേടാൻ
എല്ലാം മറക്കുന്നു സ്നേഹം
എല്ലാം പൊറുക്കുന്നു സ്നേഹം
എല്ലാം സഹിക്കുന്നു സ്നേഹം
എല്ലാം വഹിക്കുന്നു സ്നേഹം…….2 – – സ്നേഹ….
അന്യോന്യം സ്നേഹിപ്പിൻ നിങ്ങൾ എന്നു
കന്യാസുതൻ ചൊന്ന ദിവ്യമന്ത്രം……..2
ആ മന്ത്രമിന്നും ആ മാളികയിൽ
മാറാത്ത മന്ത്രമായ് മാറ്റൊലിപ്പൂ
സ്നേഹം കുടുംബത്തിൻ മാനം
സ്നേഹം സമൂഹത്തിൻ ഗാനം
സ്നേഹം ദൈവം തന്ന ദാനം
ഹോമയാഗത്തിനേക്കാൾ പ്രധാനം……..2 – – സ്നേഹ….
സ്നേഹത്തിൻ ദിവ്യോപദേശം യേശു
നാഥൻ ജീവിച്ചു കാണിച്ചു നമ്മേ…….2
സ്നേഹത്തിൻ നവ്യോപദേശം
പൗലോസ് ശ്ലീഹാ കോരിന്ത്യർക്കു നൽകി ദൂതായ്
സ്നേഹം താൻ ഊഴിയിൻ സാരം
സ്നേഹം വഹിക്കുന്നു ഭാരം
ആ സ്നേഹമില്ലെങ്കിൽ ഇല്ലാ
മറ്റു മോഹങ്ങൾ നേട്ടങ്ങൾ നേടാൻ………2 – സ്നേഹ….
പാണിയിൽ ആണിതറച്ചു ക്രൂശിൽ
പ്രാണൻ കിടന്നു പിടഞ്ഞ നേരം……..2
ദാഹത്തിൻ കാടി കുടിച്ചു ചൊന്ന
സ്നേഹത്തിൻ സന്ദേശം എത്ര രമ്യം
പാപം ക്ഷമിക്കുന്ന സ്നേഹം
ശാപം വഹിക്കുന്ന സ്നേഹം
നാഥന്റെ സ്വർഗ്ഗീയ സ്നേഹം
നിത്യജീവൻ പകരുന്ന സ്നേഹം……..2
snehamillengil njaan aarumalla song lyrics in english
snehamillengil njaan aarumalla
snehamillengil njaan ethumalla…….. 2
snehasvaroopanaam yeshuvinte divya
snehathinethum njaan paathramalla…….. 2 – sneha….
ethethu bhashakal othiyaalum
ethra dhanam sukham nediyaalum …….2
deham dahippippaan ekiyaalum
snehamillengil njaan enthunedaan
allam marakkunnu sneham
allam porukkunnu sneham
allam sahikkunnu sneham
allam vahikkunnu sneham…….2- sneha….
anyonyam snehippin ningal ennu
kanyaasuthan chonna divyamanthram……..2
au manthraminnum au maalikayil
maaratha manthramaay mattolippoo
sneham kudumbathin maanam
sneham samuhathin ganam
sneham daivam thanna daanam
homayaagathinekkal pradhaanam……..2 – sneha….
snehathin divyopadesham yeshu
naathan jeevichu kaanichu namme…….2
snehathin navyopadesham
paulos shleehaa korinthyarkku nalki doothaay
sneham thaan oozhiyin saaram
sneham vahikkunnu bhaaram
au snehamillengil illa
mattu mohangal nettangal nedaan………2 – sneha….
paaniyil aanitharachu crushil
praanan kidannu pidanja neram……..2
dahathin kaadi kudichu chonna
snehathin sandesham ethra ramyam
paapam kshamikkunna sneham
shaapam vahikkunna sneham
naathante svargeeya sneham
nithyajeevan pakarunna sneham……..2 – sneha….
- എൻ രക്ഷകൻ യേശുവേ – En Rakshakan Yeshuve
- കൂടുവിട്ടൊടുവിൽ ഞാനെൻ – Kooduvittoduvil Njanen
- നാവിൽ അലിയുമൊരോസ്തിയായ് – naavil aliyumorosthiyaay
- Nanni Appa – Mattonum venda En Thathane
- പാവനമാം തിരുവോസ്തി – Paavanamam Thiruvosthi
Shop Now: Bible, songs & etc
1. Follow us on our official WhatsApp channel for the latest songs and key updates!
2. Subscribe to Our Official YouTube Channel
Keywords: Tamil Christian song lyrics, Telugu Christian song lyrics, Hindi Christian song lyrics, Malayalam Christian song lyrics, Kannada Christian song lyrics, Tamil Worship song lyrics, Worship song lyrics, Christmas songs & more!
Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are (Adapted from multiple sources)for personal and educational purposes only."
