ദിവ്യകാരുണ്യമേ ജീവചൈതന്യമേ – divyakaarunyame jeevachaithanyame
ദിവ്യകാരുണ്യമേ ജീവചൈതന്യമേ
ആത്മസ്വരൂപനേ ആരാധ്യനേ
ആത്മാവിൽ നിറയുന്നോരാദി ചൈതന്യമേ
കാരുണ്യവാരിധേ ആത്മനാഥാ
അങ്ങീ ബലിപീഠേ എഴുന്നെള്ളി വരണേ
ആകാശവാസിതാ ആത്മരൂപാ
ആരാധന നാഥാ ആരാധനാ
അഖിലേശാ നാഥനേ ആരാധന
വിനയാർദ്ര നാഥനീ ആലയ വീഥിയിൽ
സൂര്യപ്രഭയോടെ നിന്നിടുന്നൂ
സ്തുതികളാലേ വന്നുൾക്കൊണ്ടിടൂ
ആത്മാവിനാഭിഷേക നിറവിനായി
ദൂതന്മാർ അണിചേർന്നൊരീ യാഗബലിയിൽ
അജഗണമേവരും അഭിഷിക്തരായ്
അനുഗ്രഹമാരി ആ…
അനുഗ്രഹമാരി ചൊരിഞ്ഞീടണേ
അഖിലാണ്ഡമായൊരീ ആലയത്തിൽ
