Albuthangalude Dhaivam – അൽഭുതങ്ങളുടെ ദൈവം
Albuthangalude Dhaivam – അൽഭുതങ്ങളുടെ ദൈവം
അൽഭുതങ്ങളുടെ ദൈവം
എൻ്റെ ദൈവം
അടയാളങ്ങൾ തൻ ദൈവം
എൻ്റെ ദൈവം. 2
യേശു പറയും പോലെ ചെയ്താലവിടെ അൽഭുതമുണ്ട്
അവൻ്റെ ഹിതത്തിനോത്ത്
നിന്നാലുടനെ അടയാളവുമുണ്ട്. 2
1,കാറ്റും കോളും അടങ്ങും
തിരു വചനത്തിൻ മുൻപിൽ
സാത്താൻ ഭയന്ന് വിറയ്ക്കും
യേശു നാമത്തിൻ മുൻപിൽ
കടലിനോടവൻ ചൊന്നാൽ
മത്സ്യങ്ങൾ പെരുകും
വലയും വള്ളവുമതുപോൽ
നിൻ മനസ്സും നിറഞ്ഞിടും
യേശു പറയും പോലെ. 2
അൽഭുതങ്ങളുടെ….1
2,അവനാ വെള്ളം തൊട്ടാൽ
പുതു വീഞ്ഞായ് മാറീടും
കല്യാണ ശാലയാകെ
നവ സന്തോഷം നിറയും
യേശുവിൻ്റെയൊരു വാക്കാൽ എന്നാത്മം സുഖമാകും
അവനെന്നെയൊന്ന് തൊട്ടാൽ വ്യാധികൾ നീങ്ങും
യേശു പറയും പോലെ. 2
അൽഭുതങ്ങളുടെ…..1
3 അവൻ്റെ രക്തം വീണാൽ
പാപ ശാപങ്ങൾ നീങ്ങും
അവൻ്റെ നാമമെന്നും
നിൻ ഭവനത്തെ പൊതിയും
വിളിച്ച് തീരും മുൻപേ
അവനുത്തരമരുളീടും
പ്രാർത്ഥന തീരും മുൻപേ
അവനനുഗ്രഹം നൽകും
യേശു പറയും പോലെ….2
അൽഭുതങ്ങളുടെ…..1
Shop Now: Bible, songs & etc
1. Follow us on our official WhatsApp channel for the latest songs and key updates!
2. Subscribe to Our Official YouTube Channel
Keywords: Tamil Christian song lyrics, Telugu Christian song lyrics, Hindi Christian song lyrics, Malayalam Christian song lyrics, Kannada Christian song lyrics, Tamil Worship song lyrics, Worship song lyrics, Christmas songs & more!
Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are for personal and educational purposes only."