ദൈവ സ്നേഹം – Daiva Sneham Lyrics

Faith Score0
Faith Score0

ദൈവ സ്നേഹം – Daiva Sneham Lyrics

ദൈവ സ്നേഹം അവര്‍ണ്ണനീയം
വര്‍ണ്ണിക്കാന്‍ വാക്കുകള്‍ പോരാ
ദൈവം നടത്തുന്ന വഴികളെ ഓര്‍ക്കുമ്പോള്‍
ആശ്ച്ചര്യമെന്നില്‍ ഏ റിടുന്നെ

ഭാരങ്ങളെന്നില്‍ ഏറിടുമ്പോള്‍
ആശ്വാസം തന്ന എന്നെശുവേ
കണ്ണുനീരാഴിയില്‍ മുങ്ങിടുമ്പോള്‍
കൈകളാല്‍ കണ്ണീര്‍ തുടച്ചവനെ
എന്നെ മാര്‍വോട് ചെര്ത്തവനെ

മരുഭൂ യാത്രയില്‍ ചൂടെറിയാലും
തണലായ് യേശു എന്നരികിലുണ്ട്
വാടി തളര്‍ന്നു ഞാന്‍ വീണെന്നാലും
ദാഹ ജലം തന്നുണര്ത്തീടുമേ
എന്നെ താങ്ങി നടത്തീടുമെ

കരകാണാ കടലില്‍ ഞാന്‍ വീണെന്നാലും
കരം നീട്ടി വന്നെന്നെ ഉയര്ത്തീടുമേ
അരികില്‍ അവനെന്നെ അണച്ചീടുമെ
മഹത്വത്തില്‍ ഞാനെത്തും വരെ
കര്‍ത്തന്‍ അരികില്‍ ചേരും വരെ

We will be happy to hear your thoughts

      Leave a reply

      About Us

      Part of the Christianmedias organization, we are dedicated to sharing worship music to inspire prayer and devotion worldwide.

      World Tamil Christians - The Ultimate Collection of Christian Song Lyrics
      Logo