Enikkayoruthama Sambathu – എനിക്കായൊരുത്തമ സമ്പത്ത്
1.എനിക്കായൊരുത്തമ സമ്പത്ത്
സ്വർഗ്ഗ രാജ്യത്തിലൊരുക്കുന്നതാൽ
ഇനി ലോകത്തെ സ്നേഹിച്ചീടുവാൻ
ഒരു കാലത്തും പോകയില്ല ഞാൻ
എന്റെ ആയുസ്സിൻ ദിനമൊക്കെയും
നിന്നെ മാത്രം ഞാനിനി സേവിക്കും
എന്റെ പ്രാണനായകനേശുവേ
നിൻ്റെ സ്നേഹം നീ എനിക്കേകിടണേ
2. ഏഴയാകുന്നോരെന്നെ സ്നേഹിച്ച
നിൻ്റെ സ്നേഹം എത്രയോ ആശ്ചര്യം
എന്റെ പാപശാപങ്ങൾ നീക്കി നിൻ തിരു
ജീവനാൽ എന്നെ നിറച്ചല്ലോ;- എന്റെ…
3. എന്റെ ദേഹവും തിരു ആലയമായ്
നിൻ്റെ ആത്മാവേ എനിക്കേകിയതാൽ
തിരുനാമത്തിൻ മഹത്വത്തിനായ്-
ഇനി ജീവിപ്പാൻ കൃപ നൽകുക;- എന്റെ…
4 പ്രിയൻ തേജസ്സിൽ വെളിപ്പെടും നാളിൽ
ഞാനും തേജസ്സിൻ മുമ്പിൽ നിൽക്കുവാൻ
എൻ്റെ ദേഹവും ദേഹി ആത്മാവും
സമ്പൂർണ്ണമായ് സമർപ്പിക്കുന്നേ;- എന്റെ

