Kristhuvinte Dhanam Lyrics – ക്രിസ്തുവിന്‍റെ ദാനം

Faith Score0
Faith Score0

Kristhuvinte Dhanam Malayalam Christian Song Lyrics, Written and Sung by V. Nagel  & Maria Kolady – ക്രിസ്തുവിന്‍റെ ദാനം

ക്രിസ്തുവിന്റെ ദാനം എത്ര മധുരം!
പൂർണ്ണസമാധാനം പൂർണ്ണ ആനന്ദം
എത്രയോ വിസ്താരം ഉള്ളോർ നദിപോൽ!
വർണ്ണിക്കുവാൻ ആഴം നാവിന്നില്ല ചൊൽ

എന്റെ അടിസ്ഥാനം അതു ക്രിസ്തുവിൽ
പൂർണ്ണസമാധാനം ഉണ്ടീപാറയിൽ

പണ്ടു എന്റെ പാപം മനസ്സാക്ഷിയെ
കുത്തി ഈ വിലാപം തീർന്നതെങ്ങനെ?
എൻ വിശ്വാസക്കണ്ണു നോക്കി ക്രൂശിന്മേൽ
എല്ലാം തീർത്തു തന്നു എൻ ഇമ്മാനുവേൽ

കർത്തന്നുള്ളം കൈയിൽ മറഞ്ഞിരിക്കേ
പേയിൻ സൂത്രം എന്നിൽ മുറ്റും വെറുതേ
മല്ലൻ ആയുധങ്ങൾ എല്ലാം പൊട്ടിപ്പോം
ഇല്ല ചഞ്ചലങ്ങൾ ധൈര്യമോ തുലോം

ഭയം സംശയങ്ങൾ തീരെ നീങ്ങുവാൻ
എത്ര വാഗ്ദത്തങ്ങൾ തന്നിട്ടുണ്ടുതാൻ!
അതിൽ ഒരു വള്ളി ഇല്ലാതാകുമോ?
പോകയില്ലോർ പുള്ളി സാത്താനേ നീ പോ-

ബുദ്ധിമുട്ടു കഷ്ടം പെരുകി വന്നാൽ
എനിക്കെന്തു നഷ്ടം ഞാൻ കർത്താവിൻ ആൾ
യേശു താൻ എൻ സ്വന്തം തന്റെ രാജ്യവും
എനിക്കുള്ള അംശം അതാരെടുക്കും

Kristhuvinte Dhanam Song Lyrics, ക്രിസ്തുവിന്‍റെ ദാനം Lyrics

Kristhuvinte Dhanam Lyrics in English

Kristhuvinte dhanam ethra madhuram
Purna samadhanam poorna aanandham
Ethrayo visthaaram ullor nadhipol
Varnikuvan azham navinnilla cholu.

Ente adisthaanam athu kristhuvil
Purna samadhaanam und ee parayil

Pande ente paapam manasakshiye
Kuthi yee vilaapam theernnathengine
En viswaasa kankal nokki krooshinmel
Ellam theerthu thannu en Emmanuel

Karthanullam kaiyyil maranjirikke
Peyin soothram ennil ellaam veruthey
Malan aayudhangal ellaam thakarum
Illa chanchalangal dhairyamo thulom

Bhayam samshayangal theere neenguvaan
Ethra vagdhathangal thannittundu thaan
Athil oru valli illaathakumo
Pokayilllor pulli sathane nee po.

Budhimuttu kashtam peruki vannal
Enikkenthu nashtam njan karthavinnal
Yeshuthan en swantham thante rajyavum
Enikkulla amsham athaaredukkum

Key Takeaways

  • The article presents the lyrics of the Malayalam Christian song ‘Kristhuvinte Dhanam’ sung by V. Nagel and Maria Kolady.
  • It emphasizes themes of divine grace, peace, and the joy that comes from faith in Christ.
  • The English translation of the lyrics is also included for broader understanding.
  • Additionally, the article provides links to other Malayalam Christian songs for further exploration.

Estimated reading time: 2 minutes

      About Us

      Part of the Christianmedias organization, we are dedicated to sharing worship music to inspire prayer and devotion worldwide.

      World Tamil Christians - The Ultimate Collection of Christian Song Lyrics
      Logo