മണിനാദം ഉയരുകയായ് – Maninaadam uyarukayaay

Faith Score+1
Faith Score+1

മണിനാദം ഉയരുകയായ് – Maninaadam uyarukayaay

PALLAVI:

മണിനാദം ഉയരുകയായ്
അനുതാപത്തിരി തെളിയുകയായ്
ബലിപീഠം ഒരുങ്ങുകയായ്
ബലിയർപ്പകനിന്നാഗതനായ് (2)

കോറസ് .

വരുവിൻ പ്രിയജനമേ.
അനുരജ്ജിതരായ്ത്തീരാം
സ്നേഹ നാഥൻ യേശുവിന്നായ്
ഹൃദയം തുറന്ന് നൽകാം
ഈ ബലിയിൽ പങ്കുചേരാം (2)

അനുപല്ലവി

പെസഹാ നാളിലെ സ്നേഹ വിരുന്നിൻ
ഓർമ പുതുക്കുമീ ദിവ്യബലി (2)
സുന്ദര സുരഭില ഹൃദയവുമായീ
ഈ ബലിയിൽ പങ്കുചേരാം (2)
ഈ ബലിയിൽ പങ്കുചേരാം

കോറസ് .

വരുവിൻ പ്രിയജനമേ.
അനുരജ്ജിതരായ്ത്തീരാം
സ്നേഹ നാഥൻ യേശുവിന്നായ്
ഹൃദയം തുറന്ന് നൽകാം
ഈ ബലിയിൽ പങ്കുചേരാം

ചരണം:

കാൽവരിഗിരിയിൽ ഈ ശോനാഥൻ
ക്രൂശിതനായതിൻ ഓർമയിതാ (2)
പരിശുദ്ധമാമീ തിരുബലിയിൽ
ഒരു മനമോടിന്നു പങ്കു ചേരാം (2)
ഒരു മനമോടിന്നു പങ്കു ചേരാം

      About Us

      Part of the Christianmedias organization, we are dedicated to sharing worship music to inspire prayer and devotion worldwide.

      World Tamil Christians - The Ultimate Collection of Christian Song Lyrics
      Logo