മനുജനായിത്തീർന്നവനപ്പമായിത്തീരുന്നു – Manujanai Theernnavan appamaai
മനുജനായിത്തീർന്നവനപ്പമായിത്തീരുന്നു
നിത്യജീവന്റെയപ്പമായ് നൽകുന്നു
മർത്യർക്കായ് ജീവതേജസ്സേകാൻ
കാൽവരിയിൽ തിരുനിണം അപരനായ് ഒഴുക്കുന്നു കാൽവരിയിൽ(2 )
മനുജനായ് …
തിരുപ്പാഥേയമായി നാഥൻതൻതിരുശ്ശരീരം
സ്വീകരിക്കാനണഞ്ഞീടാം ഹൃത്തിൽ മാലിന്ന്യമകറ്റി (2)
ജീവന്റെയരുവിയിൽ നിന്നാമോദത്താൽ കുടിക്കാം
അമർത്യതതൻ ചിറകേറി സ്വർഗ്ഗീയഗേഹം പുൽകാം (2)
മനുജനായ് …
ഇന്നുമെന്നേയ്ക്കും അകതാരിൽ വസിക്കുവാൻ
സ്വർഗ്ഗീയവിരുന്നേകിതാതൻതൻ തനയിനിതാ വരുന്നു (2)
നവോന്മേഷരായി, നവചൈതന്ന്യമായി നവസൃഷ്‌ടിയാകാം
അതിലതിശയമാം ആനന്ദം നുകർന്നീടാം (2)
മനുജനായ്

