സുന്ദരനാം ദൈവതരുണൻ  – sundaranaam daivatharunan Lyrics

Faith Score+1
Faith Score+1


സുന്ദരനാം ദൈവതരുണൻ ഉണ്ണിമകനായ് വന്നിടാൻ
എന്തു ത്യാഗം ചെയ്തു മറിയേ
നിന്റെ ഉദരം ധന്യമായ്
ഹേ..മന്നവർക്കെല്ലാം മഹാരാജനാണേലും
മണ്ണിലവൻ നിന്റെ കുഞ്ഞായി
കാലങ്ങളേറെ കടന്നങ്ങു പോയിട്ടും
ഉത്തമനായോനവൻ തന്നെ
പാടാതെ പോകുന്നില്ലാ
പാടും തോറും തീരുന്നില്ലാ
തുടി കൊട്ടി തുടി കൊട്ടി
കൈകൊട്ടിത്താളം തീരുന്നില്ലാ
സുന്ദരനാം….

എവിടെയുണ്ട് എവിടെയുണ്ട്
എവിടെയുണ്ടിന്നു കർത്താവവൻ?
ഇവിടെയുണ്ടേ അകമെ നിന്റെ
കരളിലുണ്ടിന്നു താങ്ങായവൻ
പാത കാണാതിരുൾ മേഞ്ഞ നേരത്ത്
ചാരെ മിന്നും വിളക്കാണവൻ

ഹേ..വന്നേ വന്നേ വന്നേ വന്നേ
മണ്ണിൽ വന്നേ വന്നേ വന്നേ
ലോകം നിന്നെ വാഴ്ത്തിപ്പാടും ആ രാവിതാ
ഹേ…Halle Halle Halle Halle
Halle Halle Halle Halle
Halle Halle Halle Halle
Hallelooyah
സുന്ദരനാം…..

We will be happy to hear your thoughts

      Leave a reply

      About Us

      Part of the Christianmedias organization, we are dedicated to sharing worship music to inspire prayer and devotion worldwide.

      World Tamil Christians - The Ultimate Collection of Christian Song Lyrics
      Logo