Thalam Thaka Thalam Lyrics – താളം തക താളം

Faith Score0
Faith Score0

Thalam Thaka Thalam Malayalam Christmas Song Lyrics – താളം തക താളം. Rijo Media

താളം തക താളം നവ താളം ഹഹ താളം
പുതിയ സംഗീതം കേട്ടുണർന്നിതാ
മേളം തക മേളം നവ മേളം ഹഹ മേളം
പുതിയൊരാഘോഷം ഭൂവിൽ വന്നിതാ
ഗഗനം കേട്ടുണർന്നു സംഗീതം സന്തോഷം
ഭുവനം കേട്ടുണർന്നിതാമോദം ആവേശം
ഗഗനം കേട്ടുണർന്നു സംഗീതം സന്തോഷം
ഭുവനം കേട്ടുണർന്നിതാമോദം ആവേശം
തപ്പുകൾ കൊട്ടി വീണകൾ മീട്ടി
മർത്യകുലത്തിനിന്നുത്സവലഹരി (താളം)

മാലാഖമാർ വാനിൽ പറന്നുയർന്നു പാടുന്നു
പാടുന്നു രാക്കിളികൾ മുദമായ് ഭൂവിൽ നടനമാടുന്നു
ആടുന്നു മാലാഖമാർ വാനിൽ പറന്നുയർന്നു പാടുന്നു
പാടുന്നു രാക്കിളികൾ മുദമായ് ഭൂവിൽ നടനമാടുന്നു
ആ ….ആഗതനായ് ആ ….നാഥനിതാ -2
ആകാശം മേലെ നീല പന്തലൊരുക്കി
പൂന്തിങ്കൾ ചന്തമേറും താലമൊരുക്കി
താരങ്ങൾ തങ്കമുത്തിൻ ഹാരമൊരുക്കി
പന്തലൊരുക്കി താലമൊരുക്കി ഹാരമൊരുക്കി
നൽ ഉത്സവലഹരി (താളം )

ഗാനങ്ങളാൽ രാക്കിളി വാർത്തയഖിലം ചൊല്ലുന്നു
ചൊല്ലുന്നു പൂന്തെന്നലോ നവമൊരു പരിമളം വീശുന്നു
വീശുന്നു ഗാനങ്ങളാൽ രാക്കിളി വാർത്തയഖിലം ചൊല്ലുന്നു
ചൊല്ലുന്നു പൂന്തെന്നലോ നവമൊരു പരിമളം വീശുന്നു
ആ ….ആഗതനായ് ആ ….നാഥനിതാ – 2
സ്വർഗം വിട്ടിങ്ങിറങ്ങി യേശുനാഥൻ
ലോകത്തിൻ പാപം പേറി മ നുജനായ്
സ്നേഹത്തിൻ ദൂതുമായി പാരിലുദിച്ചു
രക്ഷകൻ നാഥൻ മനുജനായി
പാരിലുദിച്ചു നൽ ഉത്സവലഹരി (താളം )

Thalam Thaka Thalam Lyrics in English

Thalam Thaka Thalam Song Lyrics, താളം തക താളം Lyrics

Song : Thalam Thaka Thalam
Lyrics & Music : P.P. Issac
Singers : P.P. Issac & Menish Melbin
Orchestration : Latheep

Key Takeaways

  • The article features the lyrics for the Malayalam Christmas song ‘Thalam Thaka Thalam’.
  • The song celebrates the festive joy of Christmas with themes of music, celebration, and divine presence.
  • It includes contributions from P.P. Issac and Menish Melbin in vocals, along with orchestration by Latheep.

Estimated reading time: 2 minutes

We will be happy to hear your thoughts

      Leave a reply

      About Us

      Part of the Christianmedias organization, we are dedicated to sharing worship music to inspire prayer and devotion worldwide.

      World Tamil Christians - The Ultimate Collection of Christian Song Lyrics
      Logo