തൂവെള്ള ഓസ്തിയിൽ കാണുന്നു – Thoovella Osthiyil song lyrics
തൂവെള്ള ഓസ്തിയിൽ കാണുന്നു ഞാനെൻ സ്നേഹിതനാകുമെൻ കർത്താവിനെ..
തൂമഞ്ഞ് പോലെന്റെ കൂടാരവാതിലിൽ മന്നയായ് വന്നിടും യേശുവിനെ…
അവസാനനാൾ വരെ കൂടെയുണ്ടാകുവാൻ ദിവ്യകാരുണ്യമായ് മാറിയോനെ…
ഇന്നെന്റെ ഹൃദയത്തിൽ നീവന്നു ചെരുമ്പോൾ ആത്മാവിലലിഞ്ഞു ഞാൻ പാടിടുന്നു…
കാൽവരി മലയിൽ കൊല്ലപ്പെട്ടൊരു കുഞ്ഞാടെ…
അങ്ങേ ഞങ്ങൾ ആരാധിക്കുന്നു…
സ്വർഗ്ഗത്തിൽ നിന്നാഗതമായൊരു ഭോജ്യമേ…
അങ്ങേ ഞങ്ങൾ ആരാധിക്കുന്നു…
ആരാധനാ ആരാധനാ ആരാധനാ സ്തുതി സ്തോത്രം…(2)
സെഹിയോൻ ശാലയിൽ അപ്പം വാഴ്ത്തിയ കൈകളിൽ ആണികൾ ആഴ്ന്നിറങ്ങി..
പ്രാണൻ പിടയുന്ന നിമിഷങ്ങളിൽ പോലും
ക്ഷമിക്കുവാൻ മനുഷ്യനെ പഠിപ്പിച്ചവൻ..
ആ ദിവ്യനാഥനെ ഇന്നുഞാൻ കാണുന്നു..
ഈ ബലി പീഠത്തിൻ തിരുവോസ്തിയായ്.. (2)
കാൽവരി മലയിൽ കൊല്ലപ്പെട്ടൊരു കുഞ്ഞാടെ…
അങ്ങേ ഞങ്ങൾ ആരാധിക്കുന്നു…
സ്വർഗ്ഗത്തിൽ നിന്നാഗതമായൊരു ഭോജ്യമേ…
അങ്ങേ ഞങ്ങൾ ആരാധിക്കുന്നു…
ആരാധനാ ആരാധനാ ആരാധനാ സ്തുതി സ്തോത്രം…(2)
തൻതിരു കൈകളാൽ മുറിച്ചന്ന് നൽകിയ കുറുബാനയപ്പമീ ബലിവേദിയിൽ..
പരികർമ്മം ചെയ്യും നേരത്ത് കാണുന്നു കാൽവരിക്കുന്നിലെ പരമയാഗം…
അപ്പവും വീഞ്ഞുമായ് എന്മുൻപിൽ ഇന്നിതാ പൊന്നേശു തമ്പുരാൻ വന്നിടുന്നു.. (2)