ഒരു നോട്ടം മതിയെന്റെ അമ്മേ – Oru Nottam Mathiyente Amme

Faith Score0
Faith Score0

ഒരു നോട്ടം മതിയെന്റെ അമ്മേ – Oru Nottam Mathiyente Amme

ഒരു നോട്ടം മതിയെന്റെയമ്മേ
അതിലെല്ലാമുണ്ടന്നറിയുന്നു ഞാൻ
ആ കാരുണ്യവും നിറ വാത്സല്യവും
സ്നേഹ തിരുത്തലുമെല്ലാമറിയുന്നു ഞാൻ
എന്റെ ആത്മാവിന്നഴകേകുമമ്മേ
എന്റെ ഹൃദയത്തിന്നഴൽ നീക്കുമമ്മേ…

പരിശുദ്ധരാകുവാൻ ആഗ്രഹിച്ചമ്മേനിൻ
മക്കളീഭൂമിയിൽ അലഞ്ഞിടുന്നു.
തിരുഹിതംപോലെന്നും ജീവിക്കുവാനമ്മേ
തിരുസുതനോടെന്നും പ്രാർത്ഥിക്കണേ…

അലസതയാലെന്നാത്മീയ നിഷ്ഠകൾ
അവഗണിച്ചഹന്തയാൽ നടന്നിടുമ്പോൾ
നിരന്തരമാത്മാവിൽ ദിവ്യ സങ്കീർത്തനം
ആലപിച്ചോരമ്മേ ഓർത്തിടും ഞാൻ

We will be happy to hear your thoughts

      Leave a reply

      About Us

      Part of the Christianmedias organization, we are dedicated to sharing worship music to inspire prayer and devotion worldwide.

      World Tamil Christians - The Ultimate Collection of Christian Song Lyrics
      Logo