Shop Now: Bible, songs & etc
പ്രാണനായ് – Prananayi
പ്രാണനാം യേശുവേ…
ജീവനാം നാഥനേ (2)
മരുഭൂമിയാം എന്റെ മാനസത്തിൽ
പെയ്യുന്ന മഴയായി നീ…
ഏകാകിയാകുന്ന നേരങ്ങളിൽ
കൂട്ടേകും ചങ്ങാതിയായ്…
എന്റെ പ്രാണനായി…
എന്റെ ജീവനായി…
നീയെന്റെ സ്വന്തമായി (2)
അലയുന്ന തോണിയാം
എൻ ഹൃദയം
തേടുന്ന തീരം നീയേ
അകലാതെ ഞാൻ ഇനി ചേർന്നിരിക്കും….
ആത്മാവിൻ ആനന്ദമെ….
എന്റെ പ്രാണനായി…
എന്റെ ജീവനായി…
നീയെന്റെ സ്വന്തമായി…
ഈശോ എന്റെ ഈശോ
സ്നേഹമായ് നിറയേണമെ
ഈശോ എന്റെ ഈശോ
കൃപയായ് നീ വന്നീടണേ…
എന്റെ പ്രാണനായി…
എന്റെ ജീവനായി…
നീയെന്റെ സ്വന്തമായി (2)
ഈശോ