വിശുദ്ധ കുർബാന കാഴ്ചസ്വീകരണ ഗാനം – kazhchakal
കാഴ്ചകളേകാം താഴ്മയോടെ
തിരുസന്നിധിയിൽ വന്നു ഞാൻ
നൈവേദ്യമാകാം ഈ വേളയിൽ
നാഥനേകും തിരുബലിയിൽ
chorus
സ്വീകരിക്കേണമേ യേശുനാഥാ
ആദരവോടേകും കാഴ്ചകളെ
ആശീർവദിക്കൂ മോദമോടെ
ആ പാദചരേ ഞാനണയാം
അനുപല്ലവി
മനസ്സിലുയരുന്ന കാഴ്ചയല്ലോ
എൻ പ്രാർത്ഥനകൾ
അർച്ചനയായ് തിരുമുൻപിൽ ഞാൻ
എകിടുമേ
നീറുന്ന ജീവിത യാതനകൾ
നൽകുന്നു ഞാനെന്നും ആശയോടെ
ആശ്വാസമേകൂ ആത്മനാഥാ
നീ സദയം
ചരണം
നിനക്കായ് ഉയരുന്ന കാഴ്ചയല്ലോ
ബലിവേദിയിതിൽ
മോചനം നൽകിയ യാഗമല്ലോ
ഓർമ്മകളിൽ
സ്നേഹത്തിൻ ദൂതുമായ് വന്നു നീ
സ്നേഹിതർക്കായ് സ്വയമേകി നീ
സ്നേഹാർദ്രമാകും ജീവനേകാൻ
നീ അണയൂ

