ആനന്ദ തൈലത്താൽ – aananda thailathaal
ആനന്ദ തൈലത്താൽ
അഭിഷേകം ചെയ്യേണമേ
ആത്മാമാരിയാൽ
അനുഗ്രഹം ചൊരിയെണമേ ) 2
നാഥാ തരിക കൃപയെ ചൊരിക…
നിറയ്ക്ക റൂഹ ഹൃദയെ എൻ ഹൃദയെ..)2
ഏറ്റവും ഖേദത്താൽ നീറിടുമ്പോൾ
ഉത്തരം ഇല്ലാതെ ഉഴറിടുമ്പോൾ
ഉള്ളിലലിഞ്ഞ് എനിക്ക്
ആശ്വാസമേകുന്ന
നാഥന്റെ കരുതൽ അത്ഭുതമെ …)2
നാഥന്റെ കരുതൽ അത്ഭുതമെ..)2 (നാഥാ തരിക കൃപയെ….)
ഏകാന്ത യാത്രയിൽ എന്നരികിൽ
കാലിടറാതെന്നെ നടത്തിയവൻ
കുഞ്ഞാടിനെപ്പോലെ തോളിലെടുക്കുന്ന
നാഥന്റെ സ്നേഹം അത്ഭുതമെ )2 നാഥന്റെ സ്നേഹം അതിശയമേ….)2
(നാഥാ തരിക കൃപയെ….)


