അമ്മേ അമ്മേ സ്വർഗ്ഗീയ – amme amme svargeeya maathaave
അമ്മേ അമ്മേ സ്വർഗ്ഗീയ മാതാവേ….
അകതാരിലെന്നും തെളിഞ്ഞുണരും
നിറദീപമായോരമ്മേ
അമ്മേ അമ്മേ സ്വർഗ്ഗീയ മാതാവേ….
എൻ കുറവുകളേ നിറവാക്കുവാനായ്
ഈശോയേ നൽകിയൊരമ്മേ
എന്നും തിരുമാറിലെന്നേ ചേർക്കേണമേ ….
ക്യപയേകണേ പ്രാർത്ഥിക്കണേ
ജീവനാഥേ മാതാവേ (2)
അനുദിനം ഈ അൾത്താരയിൽ നിൻ പുത്രനോടൊന്നാകുവാൻ
ദൈവഹിതം നിറവേറ്റിടുവാൻ നിത്യവുമെന്നെ സഹായിക്കണേ
കുടെ വരേണേ സ്നേഹ നാഥേ
നിത്യവുമെന്നേ സഹായിക്കണേ
