Kaalvariyil njan kanduvallo Lyrics – കാൽവരിയിൽ ഞാൻ

Faith Score0
Faith Score0

Kaalvariyil njan kanduvallo Malayalam Christian Song Lyrics, Written and Sung by Vivin Glorance &  Kester – കാൽവരിയിൽ ഞാൻ

ക്രൂശിതന്റെ വഴിയേ Crossborne – In His Path

Song info:
Cm | T-85 | 4/4

Lyrics:
കാൽവരിയിൽ ഞാൻ കണ്ടുവല്ലോ
ത്യാഗത്തിൻ പൂർണ്ണതയെ
കാതുകളിൽ ഞാൻ കേട്ടുവല്ലോ
സ്നേഹത്തിൻ ഇമ്പസ്വരം

1. മുറിവേറ്റ മേനിയുമായി
ഗോൽഗോത്ത മലമുകളേറി
ഞങ്ങൾ തൻ പാപം മൂലം
നാഥാ നീ പാടുകളേറ്റോ
കുരിശോളം താണു നീ വന്നോ… (കാൽവരിയിൽ)

2. അലയാഴി തന്നിൽ മുങ്ങി
അലയുന്ന മർത്യനു വേണ്ടി
ഉയിർപ്പേകും ജീവനെ നൽകി
ഉറപ്പുള്ള വാഗ്ദത്തമേകി
വേഗത്തിൽ വരുമെന്നരുളി…
(കാൽവരിയിൽ)

Kaalvariyil njan kanduvallo Song Lyrics, കാൽവരിയിൽ ഞാൻ Lyrics

Kaalvariyil njan kanduvallo Lyrics in English

Kaalvariyil njan kanduvallo
Thyaagathin poornnathaye
Kaathukalil njan kettuvallo
Snehathin impaswaram

1. Murivetta meniyumaayi
Golgotha mala mugaleeri
Njangal than paapam moolam
Naathaa nee paadukal etto
Kurisholam thaanu nee vanno…
(Kaalvariyil)

2. Alayaazhi thannil mungi
Alayunna marthyanu vendi
Uyirpekkum jeevane nalki
Urappulla vaagdhatham eki
Vegathil varumennaruli…
(Kaalvariyil)

English translation:

I saw on Calvary
The fullness of sacrifice
In my ears I heard
The sweet sound of love

With a wounded body
You climbed the hill of Golgotha
Because of our sins
O Lord, You bore the pain
You came down as low as the cross…
(On Calvary)

For the mortal man
Who is drowning in the stormy sea
You gave the life that grants resurrection
You gave a firm promise
And declared that You will come soon…
(On Calvary)

End Narration:
കുന്തമുനയേൽപ്പിച്ച മുറിവിനെക്കാൾ
ആഴമേറിയ സ്നേഹത്തോടെ
ഓരോ തുള്ളി രക്തവും ഇറ്റിറ്റു വീണത്
സർവ്വ മാനവരുടെയും പാപ മുറിവുകളിലേക്കായിരുന്നു.

മുൾക്കിരീടം ശിരസ്സിൽ ചാർത്തിയ,
മുഖത്തു തുപ്പിയ
മരവിച്ച മനുഷ്യ മനസ്സുകൾക്കു പോലും
പുതുജീവൻ നൽകും വിധം
ഉദാത്തമായിരുന്നു യേശുനാഥന്റെ കുരിശ്ശിലെ സ്നേഹപ്രകാശനം…

ആ ദൈവസ്നേഹത്തിന്റെ നിലയ്ക്കാത്ത സ്നേഹപ്രവാഹം ഇന്നും അനേക ഹൃദയങ്ങളെ രൂപാന്തരപ്പെടുത്തുന്നു. തലമുറ തലമുറകളിലേക്ക് ആ പ്രകാശധാര ഇന്നും ഒഴുകിക്കൊണ്ടിരിക്കുന്നു.

യേശു വിഭാവനം ചെയ്തത് ശാന്തിയുടെയും സമാധാനത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പുതുവഴിയായിരുന്നു. ആ നന്മ സുവിശേഷിക്കുന്ന ഒരാൾ രക്തസാക്ഷിയാകുന്നിടം ആയിരങ്ങൾ യേശുവിനായ് എഴുന്നേൽക്കും.

ലോകത്തിൽത്തന്നെ 4000 മുതൽ 5000 ക്രിസ്തീയ സുവിശേഷകർ ഒരു വർഷം ദാരുണമായി കൊല്ലപ്പെടുന്നു.
ഇൻഡ്യയിൽ 2025 ൽ മാത്രം 900-ൽ അധികം മിഷനറിമാർ അതിതീവ്ര പീഡനത്തിന് ഇരയാകുന്നു.

ബൈബിൾ ഇപ്രകാരം പറയുന്നു;
“ഒരുവൻ എന്നെ അനുഗമിക്കുവാൻ ഇച്ഛിച്ചാൽ അവൻ തന്നെത്താൻ ത്യജിച്ച് തന്റെ ക്രൂശ് എടുത്തുകൊണ്ട് എന്നെ അനുഗമിക്കട്ടെ“

2000 വർഷങ്ങൾക്കു മുൻപ് ഗോൽഗോത്താ മലയിൽ അറുക്കപ്പെട്ട ആ ദൈവകുഞ്ഞാടിന്റ ശുദ്ധരക്തത്താൽ ഈ സത്യപാതയിൽ ഇന്നും അനേകായിരങ്ങൾ അണിനിരക്കുന്നു;
ജീവനെ വെടിഞ്ഞും ക്രിസ്തുപാതേ തുടരാൻ പ്രേരിതരാകുന്നു..

മരിച്ച് ഉയിർത്തെഴുന്നേറ്റ് സ്വർഗ്ഗത്തിലേക്ക് കരേറിപ്പോയി ഇന്നും ജീവിക്കുന്നവനും തനിക്കായി കാത്തിരിക്കുന്നവരെ ചേർക്കാൻ വീണ്ടും വരുന്നവനുമായ എന്റെ പ്രാണനാഥനെ കോടാകോടി വിശുദ്ധരോടൊപ്പം നേരിൽ കാണാം എന്ന പ്രത്യാശയോടെ…

ക്രിസ്തുവിൽ സഹോദരൻ,
വിവിൻ ഗ്ലോറൻസ്

Key Takeaways

  • The article details the Malayalam Christian song ‘Kaalvariyil njan kanduvallo,’ composed by Vivin Glorance and Kester.
  • It features lyrics emphasizing themes of sacrifice and love as portrayed through the crucifixion of Jesus.
  • The English translation captures the essence of the lyrics, focusing on redemption and spiritual transformation.
  • Additionally, it discusses the challenges faced by Christian missionaries today.
  • The text encourages readers to reflect on the enduring impact of Jesus’ sacrifice throughout generations.

Estimated reading time: 3 minutes

      About Us

      Part of the Christianmedias organization, we are dedicated to sharing worship music to inspire prayer and devotion worldwide.

      World Tamil Christians - The Ultimate Collection of Christian Song Lyrics
      Logo