അനുഗ്രഹത്തിൻ അൾത്താരയാം – Anugrahathin Althara

Faith Score0
Faith Score0

അനുഗ്രഹത്തിൻ അൾത്താരയാം – Anugrahathin Althara

അനുഗ്രഹത്തിൻ അൾത്താരയാം
ആ മടിത്തട്ടിൽ,
അമ്മെ ആരോമൽ മെല്ലെ തലചായ്ചിടുന്നു….(2)
ആ വിരൽതുമ്പിനാൽ എന്നെ തലോടി നീ,
ആത്മാവിൻ നൊമ്പരംഅകറ്റീടണെ,
എന്നും എണ്ണാതെ നന്മകൾനൽകീടണെ….(2)

കോറസ്.
നിൻ ചാരെത്തൊ ന്നിരുന്നാൽ മതി,
മാറിൽ ചേർത്തൊന്നു പുണർന്നാൽ മതി
എല്ലാം മറന്നു നിൻ ഓരത്തുറങ്ങാൻ
എൻ സ്നേഹം നിയായാൽ മതി…

ഒഴുകുമെൻ മിഴിനീരാൽ നിന്നുള്ളു നനയുമ്പോൾ,
നിന്നുയിരിൻ തിരിനാളം എൻമുന്നിൽ തെളിഞ്ഞിടും.
നിൻ നെഞ്ചിലെ കനലിൽ ജ്വലിക്കുന്ന കൃപകൾ
പുഞ്ചിരിതൂകിയെൻ കൈകളിൽ നൽകിടും, അനുഗ്രഹവർഷമെൻ നെറുകയിൽ മുത്തി നീ എന്നുള്ളിൽ ചൊരിഞ്ഞിടുംഅമ്മെ.

കോറസ്.
നിൻ ചാരെത്തൊ ന്നിരുന്നാൽ മതി,
മാറിൽ ചേർത്തൊന്നു പുണർന്നാൽ മതി
എല്ലാം മറന്നു നിൻ ഓരത്തുറങ്ങാൻ
എൻ സ്നേഹം നിയായാൽ മതി.

തൂമഞ്ഞിൻ വെണ്മയാം സ്നേഹം നുകർന്നുഞാൻ
അകലാതെ നിഴലായി ചേർന്നൊന്നു നിന്നിടാം,
പൊൻമകൻറെ വിലാവിൽ തലോടും നിൻ കരങ്ങൾ
ചേർത്തുപിടിച്ചു ഞാൻ ഹൃത്തോടു ചേർന്നിടാം, അൾത്താരമുൻപിലായ് ആത്മബലിയായ്എൻ സ്വരമാകുമെൻ അമ്മെ.

അനുഗ്രഹത്തിൻ…….
കോറസ്.
നിൻ ചാരെത്തൊ ന്നിരുന്നാൽ മതി,
മാറിൽ ചേർത്തൊന്നു പുണർന്നാൽ മതി
എല്ലാം മറന്നു നിൻ ഓരത്തുറങ്ങാൻ
എൻ സ്നേഹം നിയായാൽ മതി.

We will be happy to hear your thoughts

      Leave a reply

      About Us

      Part of the Christianmedias organization, we are dedicated to sharing worship music to inspire prayer and devotion worldwide.

      World Tamil Christians - The Ultimate Collection of Christian Song Lyrics
      Logo