arike murivettu pidayumen arike – അരികെ മുറിവേറ്റ് പിടയുമെൻ

Faith Score0
Faith Score0

arike murivettu pidayumen arike – അരികെ മുറിവേറ്റ് പിടയുമെൻ

അരികെ മുറിവേറ്റ് പിടയുമെൻ അരികെ
സ്നേഹം പകരുവാനായ് ചാരത്തു വന്നെന്റെ ഈശോ
അരികെ മുറിവേറ്റ് പിടയുമെൻ അരികെ
സ്നേഹം പകരുവാനായ് ചാരത്തു വന്നെന്റെ ഈശോ

ഒരുനൽ ശമരിയനെ പോലെ
പാപിയെൻ മുറിവുകൾ തുടച്ചു
ഒരു നൽ ശമരിയനെ പോലെ
സ്നേഹത്തിൻ തൈലവും പൂശി
വാത്സല്യമേകുന്ന ദൈവം എന്നെ
മാറോട് ചേർത്തിടുന്നു
വാത്സല്യ മേകുന്ന ദൈവം
എന്നെ മാറോടു ചേർത്തിടുന്നു

എരിയുന്ന വേനൽ ചൂടിൽ
തോളിലാ എന്നെയും ചുമന്നു
ദൂരെയാ സത്രത്തിൽ എത്താൻ
എന്നെയും കാത്തിരിക്കുന്നു
ആ സത്രമല്ലോ എൻ സ്വർഗ്ഗ രാജ്യം
ഇനിയാത്ര യേശുവോടൊപ്പം
തളരില്ല ഞാൻ വീണുടയില്ല ഞാൻ
ഇടയനായ് കൂടെ എൻ ദൈവം
തളരില്ല ഞാൻ വീണുടയില്ല
ഞാൻ ഇടയനായ് കൂടെ എൻ ദൈവം

അരികെ മുറിവേറ്റ് പിടയുമെൻ അരികെ സ്നേഹം
പകരുവാനായ് ചാരത്തു വന്നെന്റെ ഈശോ..

കൈകളിൽ ശേഷിച്ചതെല്ലാം ദിനാറകൾ രണ്ടുമേ മാത്രം
സ്വർഗീയ വാത്സല്യമോടെ സത്രത്തിലെകിയെൻ ഈശോ
ആ സ്നേഹമോ നിന്റെ ചങ്കിൽ ഒഴുകുമാ രക്തവും ജലവും
വീഴില്ല ഞാൻ ഇനി പാപങ്ങളിൽ കാരുണ്യം കാട്ടുന്ന ദൈവം

അരികെ മുറിവേറ്റൂ പിടയുമെൻ അരികെ സ്നേഹം പകരുവനായ് ചാരത്തു വന്നെന്റെ ഈശോ

We will be happy to hear your thoughts

      Leave a reply

      About Us

      Part of the Christianmedias organization, we are dedicated to sharing worship music to inspire prayer and devotion worldwide.

      World Tamil Christians - The Ultimate Collection of Christian Song Lyrics
      Logo