എൻ നാവിൽ അലിയുന്ന – En Navil Aliyunna

Faith Score+1
Faith Score+1

എൻ നാവിൽ അലിയുന്ന – En Navil Aliyunna
Holy Communion song

എൻ നാവിൽ അലിയുന്ന തിരുവോസ്തിയിൽ
ഈശോ വാഴുന്നു അറിയുന്നു ഞാൻ
അകതാരിൽ നിറയുന്ന ആനന്ദമെ
നന്ദി മാത്രം, ഇന്നെൻ അധരങ്ങളിൽ. (2)

മന്നയായ് മന്നിൻ ദീപമായ്
സ്നേഹമായ് ഹൃത്തിൽ വാഴണേ
ദൈവമേ എൻ്റെ ദൈവമേ
സർവ്വലോകത്തിൻ രാജനെ

മരുഭൂമിയിൽ മന്നയായ് തീർന്നവൻ
കാൽവരി കുരിശിൽ യാഗമായി (2)
എന്നുമെൻ നാവിൽ ഉൾക്കൊള്ളും അപ്പമായ് (2)
ഈശോ സ്വയം ശൂന്യനായ് (2)

മന്നയായ് മന്നിൻ ദീപമായ്
സ്നേഹമായ് ഹൃത്തിൽ വാഴണേ
ദൈവമേ എൻ്റെ ദൈവമേ
സർവ്വലോകത്തിൻ രാജനെ

കാൽവരിയിൽ സ്നേഹം പകുത്തു നീ
ത്യാഗമായ് യാഗമായ് കുർബാനയായ് (2)
ആ ദിവ്യസ്നേഹം ഉൾക്കൊള്ളും ഈ നേരം (2)
നിന്നോട് ചേരുന്നു ഞാൻ (2)

എൻ നാവിൽ അലിയുന്ന തിരുവോസ്തിയിൽ
ഈശോ വാഴുന്നു അറിയുന്നു ഞാൻ
അകതാരിൽ നിറയുന്ന ആനന്ദമെ
നന്ദി മാത്രം, ഇന്നെൻ അധരങ്ങളിൽ. (2)

മന്നയായ് മന്നിൻ ദീപമായ്
സ്നേഹമായ് ഹൃത്തിൽ വാഴണേ
ദൈവമേ എൻ്റെ ദൈവമേ
സർവ്വലോകത്തിൻ രാജനെ

We will be happy to hear your thoughts

      Leave a reply

      About Us

      Part of the Christianmedias organization, we are dedicated to sharing worship music to inspire prayer and devotion worldwide.

      World Tamil Christians - The Ultimate Collection of Christian Song Lyrics
      Logo