എൻ അമ്മയെ ഓർക്കുമ്പോൾ – Ennammaye orkkumbol
എൻ അമ്മയെ ഓർക്കുമ്പോൾ
മാതാവേ നിന്നെ ഞാൻ ഓർക്കുന്നു മിഴിനീരോടെ
വ്യാകുല മാതാവേ നിന്നെ ഞാൻ കണ്ടതു
ആദ്യമാ കണ്കളിലാ
പ്രാർത്ഥന ഒഴുകുന്ന മിഴിനീരിലാ
പൊട്ടിയിട്ടും കൂട്ടി കെട്ടിയ പഴയൊരു
ജപമാല വീട്ടിലുണ്ടായിരുന്നു(2 )
സഹനത്തിൽ ഈശോയെ പിരിയാതൊരമ്മതൻ
ഹൃദയ സ്പന്ദനമതിൽ കേട്ടിരുന്നു
എന്റെ യാത്രാതൻ താളമതായിരുന്നു
(എൻ അമ്മയെ)
നന്മ നിറഞ്ഞ മറിയമേ ചൊല്ലവേ
നാവിന്റെ പിഴയതിൽ തീർത്തിരുന്നു
മാതാവിന് മടിയിലൂടെയശോയിൽ എത്തുന്ന
കുറുക്കു വഴി അവൾ അറിഞ്ഞിരുന്നു
എന്റെ പ്രാർത്ഥന താളം അതായിരുന്നു
(എൻ അമ്മയെ)

