എന്നേശു രാജനെ നിൻ തിരു – Enneshu Rajane nin thiru
എന്നേശു രാജനെ നിൻ തിരു നാമത്തെ
എന്നെന്നും പാടി സ്തുതിക്കും
നന്ദിയോടെ നിൻ പാദം വീണു വന്ദിയ്ക്കും
1.എങ്ങനെ ഞാൻ വർണ്ണിച്ചിടും
നിൻ സ്നേഹത്തെ ധ്യാനിക്കുമ്പോൾ
സ്വന്ത പുത്രനെ യാഗമായി
തന്നെന്നെ സ്നേഹിച്ച സ്നേഹമോർത്താൽ
2.എൻ നാഥനെ നിൻ കൃപ മതിയേ
മരുഭൂവിൽ ഈ യാത്രയതിൽ
നാൾ തോറും നിൻ ദയയെ
വർണ്ണിച്ചു വാഴ്ത്തിടും എൻ പ്രിയനേ.
3.പച്ചയായ പുല്പുറത്തിൽ
എന്നെ കിടത്തും നല്ലി ടയൻ
ജീവ ജലം തന്നെന്നെ
നിത്യവും നടത്തിടും അന്ത്യം വരെ.
4.എന്നു വരും എൻ പ്രാണപ്രിയാ
എന്നെ നിൻ രാജ്യത്തിൽ ചേർത്തിടുവാൻ
അന്ന് മന്നിലെന്റെ ദുഃഖം തീരും
കണ്ണുനീരെല്ലാം മാറിടുമേ.

