Ente Yeshu Enikku Nallavan – എൻ്റെ യേശു എനിക്കു നല്ലവൻ

Faith Score0
Faith Score0

Ente Yeshu Enikku Nallavan – എൻ്റെ യേശു എനിക്കു നല്ലവൻ

എൻ്റെ യേശു എനിക്കു നല്ലവൻ
അവനെന്നെന്നും മതിയായവൻ
ആപത്തിൽ രോഗത്തിൽ വൻപ്രയാസങ്ങളിൽ
മനമേ അവൻ മതിയായവൻ

കാൽവറി മലമേൽക്കയറി
മുൾമുടി ശിരസ്സിൽ വഹിച്ചു
എൻ്റെ വേദന സർവ്വവും നീക്കി എന്നിൽ
പുതുജീവൻ പകർന്നവനാം

അവനാദ്യനും അന്ത്യനുമേ
ദിവ്യസ്നേഹത്തിൻ ഉറവിടമേ
പതിനായിരത്തിലതിശ്രേഷ്ഠനവൻ
സ്തുത്യനാം വന്ദ്യനാം നായകൻ

മരുഭൂയാത്ര അതികഠിനം
പ്രതികൂലങ്ങളനുനിമിഷം
പകൽ മേഘസ്തംഭം രാത്രി അഗ്നിത്തൂണായ്
എന്നെ അനുദിനം വഴി നടത്തും

എൻ്റെ ക്ലേശമെല്ലാം നീങ്ങിപ്പോം
കണ്ണുനീരെല്ലാം തുടച്ചിടുമേ
അവൻ വേഗത്തിൽ വാനിൽ വെളിപ്പെടുമ്പോൾ
ഞാൻ അവനിടം പറന്നുയരും.

We will be happy to hear your thoughts

      Leave a reply

      About Us

      Part of the Christianmedias organization, we are dedicated to sharing worship music to inspire prayer and devotion worldwide.

      World Tamil Christians - The Ultimate Collection of Christian Song Lyrics
      Logo