എന്തെ നിന്നെ തന്നതെന്തേ – enthe ninne thannathenthe

Faith Score0
Faith Score0

എന്തെ നിന്നെ തന്നതെന്തേ – enthe ninne thannathenthe

എന്തെ? നിന്നെ തന്നതെന്തേ!
എന്തേ ….
നീയെന്നിലിങ്ങനെ
നിന്നെ തന്നതെന്തേ !
എന്തേ …..
ഈ മണ്ണിലാരുമേ
നിന്നോളമാകാത്തതെന്തേ !
നീളുന്ന നോവും
നീറുന്ന നെഞ്ചും
നിന്നോടു ചേരുമ്പോൾ
കണ്ണീരു മായ്ക്കുന്നതെന്തേ….!

കാൽവരിയിൽ
തീരുന്നു സങ്കടം
എന്നുള്ളിലാളുന്നു
നീ തന്ന സ്നേഹവും.
നിന്നെ മറന്നയെന്നെ
നീ മറന്നില്ലല്ലോ
നിന്നെയകന്ന എന്നെ
നീ വെടിഞ്ഞില്ലല്ലോ
വീണുപോകിലും ഞാൻ
നിന്നെ തിരയവെ
നീയാം ഇടയൻ ചാരെ
നീയാം കൃപയും മീതെ

ഗത് സെമനിൽ
നീയോതിയ ഗത്ഗദം
എന്നിലുള്ളിലാവുന്നു
ഞാൻ നൊന്ത നേരവും .
എന്നെ തിരഞ്ഞു വന്നു
നിൻ കനിവാലല്ലോ
എന്നെയരുമയാക്കി
നീ കരുതുന്നല്ലോ
സ്വർഗ്ഗേ നോക്കി ഞാനും
നിന്നിൽ വളരവേ
നീയാം സ്നേഹം ചാരെ
നീയാം തണലും മീതെ .

We will be happy to hear your thoughts

      Leave a reply

      About Us

      Part of the Christianmedias organization, we are dedicated to sharing worship music to inspire prayer and devotion worldwide.

      World Tamil Christians - The Ultimate Collection of Christian Song Lyrics
      Logo