ഇലപൊഴിയും കാലങ്ങൾക്കപ്പുറം – ilapozhiyum kaalangngalkkappurram
ഇലപൊഴിയും കാലങ്ങൾക്കപ്പുറം
തളിരണിയും കാലമുണ്ടതോർക്കണം
കവിളിലൂടൊഴുകുന്ന കണ്ണീരിനപ്പുറം
പുഞ്ചിരിയുണ്ടെന്നതും ഓർക്കണം
പ്രത്യാശയോടെ നീ ദൈവത്തെ നോക്കിയാൽ
ഉത്തരം നൽകുമെന്നറിഞ്ഞിടേണം
അവനുത്തരം നൽകുമെന്നറിഞ്ഞിടേണം….(ഇല…)
കൈപ്പാർന്ന വേദനകൾക്കപ്പുറം
മധുരത്തിൻ സൗഖ്യമുണ്ടതോർക്കണം…(2)
മാനത്തെ കാർമേഘമപ്പുറം
സൂര്യപ്രഭയുണ്ടെന്നതോർക്കണം
വിശ്വാസത്തോടെ നീ ദൈവത്തെ നോക്കിയാൽ
ഉത്തരം നൽകുമെന്നറിഞ്ഞിടേണം
അവനുത്തരം നൽകുമെന്നറിഞ്ഞിടേണം….(ഇല…)
ഇരുളാർന്ന രാവുകൾക്കുമപ്പുറം
പുലരി തൻ ശോഭയുണ്ടതോർക്കണം…(2)
കലിതുള്ളും തിരമാലക്കപ്പുറം
ശാന്തിനൽകും യേശുവുണ്ടതോർക്കണം
വിശ്വാസത്തോടെ നീ ദൈവത്തെ നോക്കിയാൽ
ഉത്തരം നൽകുമെന്നറിഞ്ഞിടേണം
അവനുത്തരം നൽകുമെന്നറിഞ്ഞിടേണം….(ഇല…)
ilapozhiyum kaalangngalkkappurram song lyrics in english
ilapozhiyum kaalangngalkkappurram
thaliraniyum kaalamuntathorkkanam
kavililootozhukunna kanneerinappurram
punjchiriyuntennathum orkkanam
prathyaasayote nee daivaththe nokkiyaal
uththaram nalkumennarrinjnjitenam
avanuththaram nalkumennarrinjnjitenam (ilapozhiyum)
kaippaarnna vedanakalkkappurram
madhuraththin saukhyamuntathorkkanam ….2
maanaththe kaarmeghamappurram
sooryaprabhayuntennathorkkanam ……2
visvaasaththote nee daivaththe nokkiyaal
uththaram nalkumennarrinjnjitenam
avanuththaram nalkumennarrinjnjitenam (ilapozhiyum)
irulaarnna raavukalkkumappurram
pularithan sobhayuntathorkkanam …..2
kalithullum thiramaalaykkappurram
saanthi nalkum yesuvuntathorkkanam…..2
visvaasaththote nee daivaththe nokkiyaal
uththaram nalkumennarrinjnjitenam
avanuththaram nalkumennarrinjnjitenam (ilapozhiyum)


