Jeevithamam thoni – ജീവിതമാം തോണി

Anil Adoor
Faith Score0
Faith Score0

Jeevithamam thoni – ജീവിതമാം തോണി

ജീവിതമാം തോണി ഉലഞ്ഞീടുമ്പോൾ
കാറ്റും കോളും വന്ന് ആഞ്ഞടിക്കുമ്പോൾ ഭയപ്പെടേണ്ട എന്ന് വാക്ക് തന്നവൻ മാറുകില്ല മറക്കുകില്ല ശക്തനാണവൻ (2)

1. ഇളകി മറിയും തിരമാല കണ്ട് ഭയന്നിടേണ്ട ദൈവത്തിൽ പൈതലേ(2)
അമരത്തുണ്ട് പടകിലുണ്ട് നമ്മുടെ നാഥൻ
ധൈര്യമായി മുന്നോട്ട് പോയിടാമല്ലോ (2)
(ജീവിതമാം തോണി..

2. കൊടുങ്കാറ്റും വന്നിടട്ടെ പേമാരി വന്നിടട്ടെ (2)
കാറ്റിനെയും കടലിനെയും ശാന്തമാക്കിയോൻ
നമ്മോട് കൂടെ എന്നും ഉണ്ടല്ലോ(2)
(ജീവിതമാം തോണി…

3. അൽപ്പദൂരം മാത്രമേയുള്ളൂ അക്കരെ എത്തിചേരുവാൻ (2)
പ്രത്യാശയോട് നാം മുന്നേറിടാം
ശാന്തമായ തുറമുഖത്ത് നാഥൻ എത്തിക്കും (2)
(ജീവിതമാം തോണി…

We will be happy to hear your thoughts

      Leave a reply

      About Us

      Part of the Christianmedias organization, we are dedicated to sharing worship music to inspire prayer and devotion worldwide.

      World Tamil Christians - The Ultimate Collection of Christian Song Lyrics
      Logo