Kalvari Malayil Yagamayi – കാൽവരി മലയിൽ യാഗമായ്

Faith Score0
Faith Score0

Kalvari Malayil Yagamayi – കാൽവരി മലയിൽ യാഗമായ്

കാൽവരി മലയിൽ യാഗമായ് നാഥൻ
ബലിയായ് തൻ തിരുമെയ്‌ അർപ്പിച്ചു (2)
ഇന്നീ അൾത്താരയിൽ സ്നേഹത്തിൻ വേദിയിൽ
ഒരു മനമായ് അണിചേരാം (2)

അണിചേരാം ഒരു മനമായ് ബലിയാകാം യാഗത്തിൻ
വേദികയിൽ ഒരു മനമായ് പ്രിയജനമേ (2)

അൾത്താര തന്നിൽ ഒരു യാഗമായ് മാറുന്ന കാരുണ്യമേ (2)
ഓ! എന്റെ പൊന്നേശു തമ്പുരാനേ നീറുമെൻ യാതന കാണേണമേ
മനസ്സിന്റെ വേദന അലിവോടെ കൈക്കൊള്ളണേ

ആബേലിൻ ബലിയും നോഹതൻ യാഗവും വിധവതൻ കാണിക്കയും (2)
കർത്താവേ നീ അന്ന് കൈക്കൊണ്ടപോൽ
കനിവോടെൻ യാഗവും കൈക്കൊള്ളണേ
നീറുമെൻ ഹൃദയം സദയം നീ കൈക്കൊള്ളണേ

We will be happy to hear your thoughts

      Leave a reply

      About Us

      Part of the Christianmedias organization, we are dedicated to sharing worship music to inspire prayer and devotion worldwide.

      World Tamil Christians - The Ultimate Collection of Christian Song Lyrics
      Logo