Kanneerniranjora ravirulil – കണ്ണീർ നിറഞ്ഞൊരാ

Faith Score0
Faith Score0

Kanneerniranjora ravirulil – കണ്ണീർ നിറഞ്ഞൊരാ

കണ്ണീർ നിറഞ്ഞൊരാ
രാവിരുളിൽ
എൻ്റെ ഹൃദയം മുറിഞ്ഞൊരാ
നോവറിവിൽ
സക്രാരിമുന്നിലായ് കൈകൾ
വിരിച്ചു നിൻ
കാരുണ്യം തേടി ഞാൻ തേങ്ങി
നാഥാ നിൻ ദയതേടി
എൻ മനം തേങ്ങി
നാഥാ നിൻ ദയതേടി
എൻ മനം തേങ്ങി

നിമിഷങ്ങൾ കൊഴിയവേ
കണ്ണീരൊഴുകിയെൻ
കവിളിൽ നീർചാലുകൾ രൂപമായി
കണ്ണീരു വറ്റി ഞാൻ
തളർന്നൊരാ നേരം
തോളിൽ നിൻ കരസ്പർശം
ഞാനറിഞ്ഞു
തോളാലെനിക്കവൻ
താങ്ങൊരുക്കി
തന്റെ തിരുത്തോളിലെനിക്കവൻ
ഇടമേകി

എൻ കാതിൽ ചൊല്ലിയെൻ
പ്രിയനേശു നാഥൻ
മൃതുവാണിയാലവൻ
മൊഴിഞ്ഞു സ്നേഹാൽ
മകളേ ഭയമെന്തേ
അരികിൽ ഞനില്ലേ
കണ്ണീർ തുടച്ചവൻ മുത്തമേകി
നെഞ്ചോരമെനിക്കവൻ
പകുത്തു നൽകി
തന്റെ നെഞ്ചോരമെനിക്കവൻ
മുറിച്ചേകി

We will be happy to hear your thoughts

      Leave a reply

      About Us

      Part of the Christianmedias organization, we are dedicated to sharing worship music to inspire prayer and devotion worldwide.

      World Tamil Christians - The Ultimate Collection of Christian Song Lyrics
      Logo