കരയരുതേ മനമേ കരുതുവാൻ – Karayaruthe Maname

Faith Score+1
Faith Score+1

കരയരുതേ മനമേ കരുതുവാൻ – Karayaruthe Maname

കരയരുതേ മനമേ കരുതുവാൻ
കാൽവറി നാഥൻ നിൻ ചാരെ
തളരരുതേ മനമേ താങ്ങുവാൻ
ക്രൂശിതനേശു നിൻ ചാരെ
മിഴിയൊന്നു നിറഞ്ഞാൽ
മനമൊന്നു തളർന്നാൽ
താങ്ങായ് തണലായ് നിൻ ചാരെ – കരയരുതേ…

നഷ്ടസൗഭാഗ്യങ്ങൾ കരിനിഴൽ വീഴ്ത്തി
സങ്കടക്കടലിൽ പടകുലഞ്ഞിടുമ്പോൾ
അലകളെ ശാന്തമാക്കി കരുണയിൻ കരം നീട്ടി
സ്നേഹസ്വരൂപനവൻ നിൻ ചാരെ – കരയരുതേ..

സ്വപ്നങ്ങൾ കൊഴിഞ്ഞു പോം പൂവിതൾ പോലെ
ബന്ധങ്ങൾ ചാഞ്ഞുപോം നിഴലുകൾ പോലെ
ഭാരങ്ങളേറും ഈ മരുയാത്രയിൽ
ഓടി അണയുമവൻ നിൻ ചാരെ – കരയരുതേ….

ക്ലേശം നിറഞ്ഞൊരീ ജീവിതം തീർന്നിടും
പൊൻമുഖം നേരിൽ കണ്ടിടുമൊരുനാൾ
ദുഃഖങ്ങൾ തീർന്നവൻ മാർവ്വിൽമറഞ്ഞിടും
നന്ദിയാൽ പാടിടും പ്രിയൻ ചാരെ – കരയരുതേ.

We will be happy to hear your thoughts

      Leave a reply

      About Us

      Part of the Christianmedias organization, we are dedicated to sharing worship music to inspire prayer and devotion worldwide.

      World Tamil Christians - The Ultimate Collection of Christian Song Lyrics
      Logo