Koorirul Paathayil Deepamayi – കൂരിരുൾ പാതയിൽ ദീപമായ്
കൂരിരുൾ പാതയിൽ ദീപമായ്
കൂട്ടിനായ് വരണേ തുണയായ്
ഇക്ഷിതി വിട്ടു നിൻ സന്നിധൗ
ചേരുവാൻ ഉള്ളം വഞ്ചിക്കുന്നെ
അല്പനാൾ കൂടെയീ ക്ലേശങ്ങൾ
സഹിക്കാം കാലങ്ങൾ തീരാറായ്
ഉയിർപ്പിൻ സുപ്രഭാതം വരും
കാണും നാം പ്രിയനേ മേഘത്തിൽ
വീണ്ടേക്കപ്പെട്ടോർ ഘോഷമായ്
സിയോനിൽ വന്നിടും ഏകമായ്
നിത്യസന്തോഷം പ്രാപിച്ചിടും
ഓടിപ്പോം കണ്ണുനീർ ദുഖവും
Koorirul Paathayil Deepamayi Lyrics, Malayalam Christian Song
