Kristhuvil Njangal Vazhum – ക്രിസ്തുവില്‍ ഞങ്ങള്‍ വാഴും

Faith Score0
Faith Score0

Kristhuvil Njangal Vazhum – ക്രിസ്തുവില്‍ ഞങ്ങള്‍ വാഴും

Malayalam Lyrics
ക്രിസ്തുവില്‍ ഞങ്ങള്‍ വാഴും ഈ ദേശത്തില്‍ ഞങ്ങള്‍ വാഴും
ക്രിസ്തുവില്‍ ഞങ്ങള്‍ വാഴും രാജാക്കന്മാരായ് വാഴും
ക്രിസ്തുവില്‍ ഞങ്ങള്‍ വാഴും ഈ രാജ്യത്തില്‍ ഞങ്ങള്‍ വാഴും
ക്രിസ്തുവില്‍ ഞങ്ങള്‍ വാഴും രാജാക്കന്മാരായ് വാഴും

ദേശത്തിന്‍ മതിലുകള്‍ ഞങ്ങള്‍ പണിയും
രാജ്യത്തിന്‍ സുവിശേഷം ഞങ്ങള്‍ പറയും
ദേശത്തിന്‍ മതിലുകള്‍ ഞങ്ങള്‍ പണിയും
ദൈവ രാജ്യത്തിന്‍ സുവിശേഷം ഞങ്ങള്‍ പറയും

ക്രിസ്തുവില്‍ ഞങ്ങള്‍ വാഴും ഈ ദേശത്തില്‍ ഞങ്ങള്‍ വാഴും
ക്രിസ്തുവില്‍ ഞങ്ങള്‍ വാഴും രാജാക്കന്മാരായ് വാഴും

തകരട്ടെ ദുരാചാരങ്ങൾ
തകരട്ടെ ദുര്‍ശക്തികളും (2)
എഴുന്നേൽക്കട്ടെ പ്രാര്‍ത്ഥനാവീരന്മാര്‍
ഈ പട്ടണത്തില്‍ വാണിടുവാന്‍ (2)
(ദേശത്തിന്‍ മതിലുകള്‍)
ഇരുളിന്‍ ആധിപത്യം നശിച്ചിടട്ടെ
സ്‌നേഹത്തിന്‍ സന്ദേശം പരന്നിടട്ടെ (2)
എഴുന്നേൽക്കട്ടെ സുവിശേഷകന്മാര്‍
ഈ പട്ടണത്തില്‍ വാണിടുവാന്‍ (2)
(ദേശത്തിന്‍ മതിലുകള്‍)
ആത്മാവിന്‍ ശക്തി വെളിപ്പെടട്ടെ
അന്ത്യകാല ഉണര്‍വിന്‍ അടയാളവും (2)
എഴുന്നേൽക്കട്ടെ അഭിഷേകമുള്ളവര്‍
ഈ പട്ടണത്തില്‍ വാണിടുവാന്‍ (2)
(ദേശത്തിന്‍ മതിലുകള്‍)

We will be happy to hear your thoughts

      Leave a reply

      About Us

      Part of the Christianmedias organization, we are dedicated to sharing worship music to inspire prayer and devotion worldwide.

      World Tamil Christians - The Ultimate Collection of Christian Song Lyrics
      Logo