ക്രൂശിതന്റെ രൂപം നോക്കി – Krooshithante Roopam
ക്രൂശിതന്റെ രൂപം നോക്കി ധ്യാനിച്ചിടുമ്പോൾ
ചോദ്യമൊന്നെൻ മനതാരിലുയർന്നു
സ്വന്തജീവൻ നൽകിയെന്നെ സ്വന്തമാക്കുവാൻ
എന്താണെന്നിൽ നന്മയായ് കണ്ടതേശുവേ
സ്വർഗ്ഗമഹിമാവിൽ താതനൊപ്പം വാണനീ
ദൈവസമാനത എനിക്കായി കൈ വെടിഞ്ഞു.
ദാസരൂപം സ്വീകരിച്ചു നീ
കുരിശിൽ ബലിയായ് സ്വയമേകി
പ്രാണവേദനയാൽ
ക്രൂശിൽ പിടയുമ്പോഴും
പാപികളാകും ഞങ്ങൾക്കായ് പ്രാർത്ഥിച്ചു.
പാപബന്ധന മുക്തി നേടുവാൻ
പുതിയൊരുമാർഗം തുറന്നു വച്ചു


