കുർബാനയായ് നാവിലലിയും – Kurbanayayi naavilaliyum

Faith Score+1
Faith Score+1

കുർബാനയായ് നാവിലലിയും – Kurbanayayi naavilaliyum

കുർബാനയായ് നാവിലലിയും അത്ഭുതമാണെന്നീശോ …
കൂടെ വസിക്കാൻ കൂട്ടായിരിപ്പാൻ
കൂടെ ചരിക്കുവോനീശോ …

ഉള്ളൊന്നു പിടയുമ്പോൾ ഉള്ളിൽ വസിപ്പാനായ് കാത്തിരിക്കുന്നവനീശോ (2)
കുർബാനയായ് നാവിലലിയും അത്ഭുതമാണെന്നീശോ

Cho: സ്നേഹമാണെന്നീശോ… ത്യാഗമാണെന്നീശോ…
മുറിയുന്നൊരപ്പത്തിൻ രൂപമാണെന്നീശോ….(2)

ഉള്ളം തുറന്നവൻ ജീവനായ്തീരാൻ
ചങ്കു പകുത്തവനീശോ…
ഒഴുകും തൻ നിണങ്ങളെ
പാനീയമായ് തരും
കരുണാമയനാണീശോ…
അപ്പവും വീഞ്ഞുമെൻ നാവിലെന്നും
ജീവനായ്ത്തീർക്കുമെന്നീശോ
ജീവനായ്ത്തീർക്കുമെന്നീശോ

(സ്നേഹമാണെന്നീശോ ……….)(2)

സ്നേഹമാം കൂദാശയായ് നമ്മോടുകൂടെയെന്നും
ജീവിക്കാൻ കൊതിക്കുമെന്നീശോ
ആ സ്നേഹം പകർന്നിടാൻ സാക്ഷ്യമായ്ത്തീരാൻ
നമ്മെ ക്ഷണിപ്പവനീശോ
വറ്റാത്ത സ്നേഹമായ് ഈ തിരുവോസ്തിയിൽ വാണരുളുന്നവനീശോ
വാണരുളുന്നവനീശോ

Intro : ( കുർബാനയായ് …………….. അത്ഭുതമാന്നെന്നീശോ)

Cho: (സ്നേഹമാണെന്നീശോ …….)(2)

Kurbanayayi naavilaliyum song lyrics

We will be happy to hear your thoughts

      Leave a reply

      About Us

      Part of the Christianmedias organization, we are dedicated to sharing worship music to inspire prayer and devotion worldwide.

      World Tamil Christians - The Ultimate Collection of Christian Song Lyrics
      Logo