മാലാഖ വൃന്ദങ്ങൾ പാടി – Malaakha Vrindhangal Paadi
മാലാഖ വൃന്ദങ്ങൾ പാടി
ഇന്നോളം പാടാത്ത പുതുഗാനം
ആട്ടിടയരവർ കേട്ടു..
അന്നോളം കേൾക്കാത്ത സുവിശേഷം
നാഥൻ പിറന്നു കന്യാസുതനായ്
ബേത്‌ലാഹേമിലെ പുൽത്തൊഴുത്തിൽ
മഞ്ഞുപെയ്യുന്ന ആനീലരാവിൽ
രാപ്പാടികൾ കാഹളമൂതി
ഒരു താരം കൺച്ചിമ്മി നിന്നു
പാരാകെ പൊന്നൊളി തൂകി
രാജൻ പിറന്നു മേരിസുതനയ്
പാരിൻ പാപങ്ങൾ പോക്കിടുവാൻ
പാൽനിലാവിൻ നിറമുള്ളരാത്രിയിൽ
പൂമരങ്ങൾ ഇളം കാറ്റിലാടി
ദൂരെ വാനിൽ ദൂതൻമാർ പാടി
ഭൂവിൽ എല്ലാർക്കും ശാന്തി
ദേവൻ പിറന്നു ദൈവസുതനായ്
മന്നിൽ രാജനായ് വാണിടുവാൻ

