പർവ്വതം മാറി പ്പോകും – parvatham maari pokum
പർവ്വതം മാറി പ്പോകും
കുന്നുകൾ നീങ്ങിപ്പോകും
എങ്കിലും എൻ ദയ വിട്ടു മാറുകില്ല
എൻ സമാധാന നിയമമോ നീങ്ങിപ്പോകില്ല
1. ഞാൻ നിന്നെ ഒരു നാളും
കൈവെടിയുകില്ല
ഉപേക്ഷിക്കയില്ല
എന്നവൻ, അരുളിചെയ്കയാൽ
കർത്താവെനിക്കു തുണ
ഞാൻ പേടിക്കയില്ല
മനുഷ്യനെന്നോട്
എന്തു ചെയ്യും എന്നു ഞാൻ
ധൈര്യമായി പറയും -പർവ്വതം
ദൈവത്തിന്റെ ഇഷ്ടമോ
ശുദ്ധീകരണം തന്നെ അശുദ്ധിക്കല്ല, വിശുദ്ധിക്കത്രേ
അവൻ വിളിച്ചത്
എന്നെ വിളിച്ചവൻ
വിശ്വസ്തനാകുന്നു
അവനത് നിവർത്തിച്ചീടും
നിശ്ചയം തന്നെ -പർവ്വതം
