രുചിയായ് നാവിൽ അലിയുന്നു – Ruchiyayi naavil
രുചിയായ് നാവിൽ അലിയുന്നു
അലിവായ് ഉള്ളിൽ പെയ്യുന്നു
ഇനിയും ഇങ്ങനെ എന്നും നിന്നോട് മാത്രം എന്റെ ഈ സ്നേഹം
chorus
ആ സ്നേഹത്തിൻ ഓർമ്മകൾ മാത്രം മതി
എന്റെ ഈശോയെ. …
നിൻ സ്നേഹത്തിൻ ഓർമ്മകൾ മാത്രം മതി
പൊടിയാൻ. …ഗോതമ്പു മണിയായ്
പകരാൻ. ……..തിരു മാംസ രക്തമായ്
തിരുവള്ളമേകി തിരുവോസ്ത്തിയായ്
തീരാത്ത സ്നേഹം മനതാരിലേകി
മായാത്ത മുദ്രയായ്
chorus /
ആ സ്നേഹത്തിൻ ഓർമ്മകൾ മാത്രം മതി
എന്റെ ഈശോയെ. …
നിൻ സ്നേഹത്തിൻ ഓർമ്മകൾ മാത്രം മതി
കൂട്ടായ് …കൂടെ വസിക്കുവാൻ
കാവലായ് . …തോളോട് ചേർന്നു ചരിക്കാൻ
മുറിവുണക്കീടും തിരു ഔഷധമായ്
ആരുംതരാത്തൊരു സാന്ത്വനമായ്
പരിശുദ്ധ കുർബാനയായ്
chorus /
ആ സ്നേഹത്തിൻ ഓർമ്മകൾ മാത്രം മതി
എന്റെ ഈശോയെ. …
നിൻ സ്നേഹത്തിൻ ഓർമ്മകൾ മാത്രം മതി

