സീയോൻ സഞ്ചാരി ഞാൻ – Seeyon sanchari njan
സീയോൻ സഞ്ചാരി ഞാൻ
യേശുവിൽ ചാരി ഞാൻ
പോകുന്നു കുരിശിന്റെ പാതയിൽ
മോക്ഷയാത്രയാണിത് ഞാൻ നടപ്പത്
കാഴ്ചയാലെയല്ല വിശ്വാസത്താലെയാം
വീഴ്ചകൾ താഴ്ചകൾ വന്നിടും വേളയിൽ
രക്ഷകൻ കൈകളിൽ താങ്ങിടും;-
ലോകമേതും യോഗ്യം അല്ലെനിക്കതാൽ
ശോകമില്ല ഭാഗ്യം ഉണ്ടു ക്രിസ്തുവിൽ
നാഥനു മുൾമുടി നൽകിയ ലോകമേ
നീ തരും പേരെനിക്കെന്തിനായ്;-
സാക്ഷികൾ സമൂഹം എന്റെ ചുറ്റിലും
നിൽക്കുന്നായിരങ്ങൾ ആകയാലെ ഞാൻ
ഭാരവും പാപവും വിട്ടു ഞാനോടുമാ
ന്നേരവും യേശുവെ നോക്കിടും;-
എന്നെ നേടുന്ന സന്തോഷമോർത്തതാൽ
നിന്ദകൾ സഹിച്ചു മരിച്ച നാഥനെ
ധ്യാനിച്ചും മാനിച്ചും സേവിച്ചും പോകയിൽ
ക്ഷീണമെന്തെന്നറികില്ല ഞാൻ;-
ബാലശിക്ഷ നൽകുമെന്നപ്പനെങ്കിലും
ചേലെഴും തൻ സ്നേഹം കുറഞ്ഞു-പോയിടാ
നന്മയേ തൻകരം നൽകുമെന്നീശനിൽ
എന്മനം വിശ്രമം നേടിടും
Seeyon sanchari njan song lyrics in english
Seeyon sanchari njan
Yeshuvil chari njan pokunnu
Kurishinte paathayil
Moksha yaathrayanithu njan nadappathu
Kazhchayale alla viswasathaleyam
Veezhchakal thazhchakal vannidum velayil
Rekshakan kaikalil thangidum
Lokamethum yogyam allenikkathal
Shokamilla bhgyam undu kristhuvil
Nadhanu mulmudi nalkiya lokame
Nee tharum perenikkenthinay
Baala shikha nalumen appanenkilum
Chelezhum than sneha kurenju poyidaa
Nanmaye than karam nalkumen eeshanil
En manam visramam nedidum

