സ്തുതിച്ചിടുവിൻ കീർത്തനങ്ങൾ – Sthuthichiduvin keerthanangal
സ്തുതിച്ചിടുവിൻ കീർത്തനങ്ങൾ ദേവനു പാടിടുവിൻ
സ്തുതി ഉചിതം മനോഹരവും നല്ലതുമെന്നറിവിൻ
ദേവാധി ദേവനീ പാരിൽ വന്നു പാപിയെ തേടിവന്നു
വല്ലഭനായ് മരിച്ചുയിർത്തു ജീവിക്കുന്നു നമുക്കായ്
തിരുക്കരങ്ങൾ നിരത്തിവെച്ചു താരകങ്ങൾ ഗഗനെ
ഒരുക്കിയവൻ നമുക്കു രക്ഷാമാർഗ്ഗമതിന്നുമുന്നേ
കണ്ടില്ല കണ്ണുകളീ കരുണയിൻ കരചലനം
കേട്ടില്ല മാനവരിൻ കാതുകൾ തൻവചനം
ധ്യാനിക്കുവിൻ തൻകൃപകൾ പുകഴ്ത്തുവിൻ തൻ ക്രിയകൾ
മാനിതനാം തൻ നാമ മഹിമകൾ വർണ്ണിക്കുവിൻ
തലമുറയായ് അവൻ നമുക്കു നല്ലൊരു സങ്കേതമാം
പലമുറ നാം പാടിടുക പരമനു സങ്കീർത്തനം
മനം തകർന്നോർക്കരുളുമവൻ കൃപയുടെ പരിചരണം
ധനം സുഖം സന്തോഷമെല്ലാം നമുക്കുതൻ തിരുചരണം
Sthuthichiduvin keerthanangal song lyrics in english
Sthuthichiduvin keerthanangal Devanu paadiduvin
Sthuthi uchitham manoharavum nallathumennarivin
Devaadhi devanne paaril vannu papiye thedivannu
Vallabhanai marichuyarthu jeevikkunnu namukkai
Thirukkarangal nirathivachu tharakangal gagane
Orukki’avan namukku rakshaa maarga’mathinnu munname
Dyanikuvin thankrupakal pukazthuvin than kriyakal
Manithanam than naama mahimakal varnnikuvin
Manam thakarnnorkarulumaven krupayude paricharanam
Dhanam sukham santhoshamellam namukkuthan thirucharanam

